കുടുംബശ്രീ അരങ്ങിൽ കാസർകോട് വീണ്ടും ജേതാക്കൾ!
- Published by:Warda Zainudheen
- local18
Last Updated:
കാസർകോട് കാലിക്കടവിൽ നടന്ന 2024 കുടുംബശ്രീ വാർഷിക സര്‍ഗോത്സവം ‘അരങ്ങി’ൽ കാസർകോട് ജേതാക്കളായി.
കാസർകോട് കാലിക്കടവിൽ നടന്ന 2024 കുടുംബശ്രീ വാർഷിക സര്‍ഗോത്സവം “അരങ്ങ്” പ്രധാന സാംസ്കാരികവും സംരംഭകത്വപരവുമായ പ്രദര്‍ശനമായി. ‘അരങ്ങി’ൽ കാസർകോട് (209 പോയിന്റ്) ജേതാക്കളായി. കാസർകോടിന്റെ തുടർച്ചയായ അഞ്ചാം കിരീടനേട്ടമാണിത്. കണ്ണൂരും (185) തൃശൂരുമാണ് (96) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സമാപനസമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.
വെളളിയാഴ്ച ആരംഭിച്ചു മൂന്നു ദിവസം നീണ്ടു നിന്ന സര്‍ഗോത്സവം ഇന്നലെയാണ് സമാകപിച്ചത്. കേരളത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സ്ത്രീ ശാക്തീകരണത്തിനുമായി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കൂട്ടായ്മ അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന കഴിവുകളും സർഗാത്മകതയും ആഘോഷിക്കുകയാണ് ഈ വാർഷിക സര്‍ഗോത്സവം ലക്ഷ്യമാക്കുന്നത്.

സ്പീക്കർ ശ്രീ. A.N ഷംസീർ "അരങ്ങ് 2024" ഉദ്ഘാടനം ചെയ്യുന്നു
കുടുംബശ്രീ സാര്‍ഗോല്‍സവം വെറും ഒരു സാംസ്കാരികോത്സവം മാത്രമല്ല; ഇത് കല, സംസ്കാരം, കൂട്ടായ്മ എന്നിവയുടെ സംഗമമാണ്. സാര്‍ഗോല്‍സവത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു മനോഹരമായ സാംസ്കാരിക പ്രകടനങ്ങള്‍. സ്ത്രീകൾക്ക് തങ്ങളുടെ കലാപരമായ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമാണീ കലാമേള. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പരമ്പരാഗത നൃത്തങ്ങളും സംഗീതവും നാടകീയ അവതരണങ്ങളും ഇതില്‍ ഉള്‍പ്പെട്ടു. ഈ പ്രകടനങ്ങള്‍ വിനോദത്തിനുപ്പുറം, സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യം സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാനുള്ള മുന്നേറ്റമാണ്.
advertisement
സാര്‍ഗോല്‍സവം പോലുള്ള പരിപാടികളിലൂടെ കുടുംബശ്രീ സംരംഭങ്ങള്‍, സമൂഹത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കുന്നു. സ്ത്രീകളെ ശക്തിപ്പെടുത്തുകയും സാമ്പത്തിക അവസരങ്ങള്‍ നല്‍കുകയും അതിലൂടെ കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന് വഴിയൊരുക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
June 10, 2024 10:59 AM IST