കാസര്‍കോട് ജില്ലാ കളക്ട്രേറ്റിലെ പെന്‍ കളക്ഷന്‍ ബോക്സില്‍ നിന്നും ശേഖരിച്ചത് ഒരു ക്വിന്റല്‍ പേനകള്‍! ഉപയോഗ ശൂന്യമായ ശേഷം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിന് പകരം ജീവനക്കാര്‍ അവ കളക്ഷന്‍ ബോക്സുകളില്‍ നിക്ഷേപിച്ചു. ആറുമാസം കൊണ്ട് ശേഖരിച്ച പേനയുടെ അളവാണിത്. ഹരിത കേരളം മിഷന് കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പരിപാടിയായ പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കളക്ട്രേറ്റില്‍ പെന്‍ കളക്ഷന്‍ ബോക്സ് സ്ഥാപിച്ചത്.
രണ്ടു വര്‍ഷക്കാലമായി വിവിധ മേഖലകളില്‍ നിന്നും ഉപയോഗശൂന്യമായ പേനകള്‍ ശേഖരിച്ച് അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറുന്ന പ്രവര്‍ത്തനമാണ് പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ നടക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 300 ലധികം വിദ്യാലയങ്ങളിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും പെന്‍ഫ്രണ്ട് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് നിറയുന്ന മുറയ്ക്ക് അതത് സ്ഥാപനങ്ങള്‍ പ്രദേശിക പാഴ്വസ്തു വ്യാപാരികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
കളക്ട്രേറ്റ് പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഐ.എ.എസ്, ഐ.എസ്.എം.എ. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാടിന് പേനകള്‍ കൈമാറി. ഹരിത കേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന്, അഭിരാജ്. എ.പി, ശ്രീരാജ്.സി.കെ, ഊര്‍മ്മിള.ആര്.കെ, കൃപേഷ്.ടി, അശ്വിന്.ബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
'ഗ്രീഷ്മയുടെ പ്രതികാരം'; ഫീസടയ്ക്കാത്തതിന് പുറത്താക്കി; മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഇന്ന് ഒന്നാം റാങ്കുകാരിജീവിതത്തില് തോറ്റു പോയാലും ഒരു തിരിച്ചുവരവ് ജീവിതത്തില്‍ എപ്പോഴെങ്കിലും ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് 16 കാരിയായ ഗ്രീഷ്മ നായക്. കര്‍ണാടകയിലെ കൊരട്ടഗിരി സ്വദേശിനിയാണ് ഗ്രീഷ്മ. ഫീസടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് ഗ്രീഷ്മയെ സ്കൂളില്‍ നിന്ന് പുറത്താക്കി. ഇതില്‍ മനംനൊന്ത് ജീവിതം തന്നെ അവസാനിപ്പിക്കാന്‍ ഗ്രീഷ്മ തയ്യാറായി. എന്നാല്‍ അതില്‍ പരാജയപ്പെട്ടു.
അവിടുന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ ഗ്രീഷ്മയുടെ പ്രതികാരം അവസാനിച്ചത് എസ്എസ്എല്‍സിയില്‍ ഒന്നാം റാങ്ക് നേടിയെടുത്തുകൊണ്ടായിരുന്നു.
കോവിഡ് പ്രതിസന്ധിയായിരുന്നു ഗ്രീഷ്മയ്ക്ക് സ്കൂള്‍ ഫീസ് അടയ്ക്കാന്‍ കഴിയാതെ വന്നത്. കര്‍ഷകനാണ് പിതാവ്. സഹോദരി കീര്‍ത്തനയാണ് പിന്നീട് പഠിപ്പിച്ചത്. സ്കൂളില്‍ നിന്ന് പുറത്താക്കിയ ഗ്രീഷ്മയുടെ പേര് ബോര്‍ഡ് പരീക്ഷയ്ക്ക് അധികൃതര്‍ രജിസ്റ്റര്‍ ചെയ്തില്ലായിരുന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ അല്‍വാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു ഗ്രീഷ്മ. അധികൃതര്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട് ഹള്‍ ടിക്കറ്റും ഗ്രീഷ്മയ്ക്ക് ലഭ്യമായില്ല.
ഒമ്പതാം ക്ലാസില്‍ 96 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിനിയായിരന്നു ഗ്രീഷ്മ. സ്കൂളില്‍ നിന്ന് പുറത്താക്കിയതോടെ ഇനി പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കരുതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതിന് പിന്നാലെ മതാപിതാക്കള്‍ സ്കൂള്‍ മാനേജ്മെന്റിന് എതിരെ വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചു.
വിദ്യഭ്യാസ മന്ത്രി ഇടപെട്ട് ഗ്രീഷ്മയ്ക്ക് ഹാള്‍ടിക്കറ്റ് അനുവദിച്ചു. പരീക്ഷ എഴുതി റിസള്‍ട്ട് വന്നു. ഇപ്പോള്‍ 95.84 ശതമാനം മാര്‍ക്ക് നേടിയാണ് ഗ്രീഷ്മ സംസ്ഥാനത്തെ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.