കാസർകോട്: വിവാഹദിവസം പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി (Suicide). കാസര്‍കോട് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ . ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച്ച പുലർച്ചെയാണ് വിനീഷിനെ വീട്ടിൽ മരിച്ച നിലയിൽ കാണുന്നത്. ഇന്ന് വിനേഷിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്ത് എത്തി മറ്റ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയി.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
'ഒമിക്രോൺ എല്ലാവരേയും കൊല്ലും'; ഭാര്യയേയും രണ്ട് മക്കളേയും കൊന്ന ഡോക്ടറുടെ കത്ത്കോവിഡ് 19 (Covid 19)ഒമിക്രോൺ (Omicron)വകഭേദത്തെ കുറിച്ചുള്ള പേടി മൂലം ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി ഡോക്ടർ(Doctor). ഉത്തർപ്രദേശിലെ ( Uttar Pradesh)കാൺപൂരിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിലാണ്.
Also Read-
Murder| മയക്കുമരുന്നിന് അടിമയായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവം; നിർണായകമായത് അജ്ഞാത സന്ദേശംഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള ഭയമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡോക്ടറുടെ ഡയറിയിൽ ഇതുസംബന്ധിച്ച് എഴുതിവെച്ചിട്ടുണ്ട്. ഒമിക്രോൺ എല്ലാവരേയും കൊല്ലുമെന്നും തന്റെ അശ്രദ്ധ മൂലം രക്ഷപ്പെടാനാകാത്ത അവസ്ഥയിൽ എത്തിപ്പെട്ടെന്നുമാണ് ഡയറിയിൽ എഴുതിയിരിക്കുന്നത്.
കാൺപൂരിലെ ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയായ ഡോ. സുശീൽ കുമാറാണ് ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയത്. ഇയാളുടെ നാൽപ്പത്തിയഞ്ചുകാരിയായ ഭാര്യ, പതിനെട്ടും 15 പ്രായമുള്ള മകനും മകളും എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇതിനുശേഷം സഹോദരന് പൊലീസിനെ വിളിക്കാൻ മെസേജ് അയക്കുകയായിരുന്നു. പൊലീസും സഹോദരനും സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഇയാൾ രക്ഷപ്പെടുകയും ചെയ്തു.
വീടിനുള്ളിൽ മൂന്ന് മൃതദേഹങ്ങൾ പൊലീസ് കണ്ടെത്തി. സംഭവ സ്ഥലത്തു നിന്നും രക്തത്തിൽ പുരണ്ട ചുറ്റികയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ഇയാൾ കൊലപാതകം നടത്തിയതെന്നാണ് കരുതുന്നത്.
'ഭേദമാക്കാനാകാത്ത അസുഖ'ത്തെ കുറിച്ചും ഡോക്ടറുടെ ഡയറിയിൽ പരാമർശിക്കുന്നുണ്ട്. കുടുംബത്തെ പ്രതിസന്ധിയിലാക്കി ഉപേക്ഷിക്കാൻ കഴിയില്ലെന്നും അതിനാൽ എല്ലാവരേയും സ്വതന്ത്രരാക്കുന്നുവെന്നുമാണ് ഇയാൾ ഡയറിയിൽ എഴുതിയിരിക്കുന്നത്.
ഡയറിയിലേത് ആത്മഹത്യാകുറിപ്പാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ഡോക്ടറും ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഗംഗാ നദിയിൽ പൊലീസ് പരിശോധന നടത്തി. ഗംഗയുടെ രണ്ട് തീരങ്ങളിൽ നിന്നായി രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഡോക്ടറുടേതാണോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.