കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി
- Published by:Warda Zainudheen
- local18
Last Updated:
തന്റെ പേരിന് അനുസൃതമായി, റാണിയായി ജകീയ മോടിയോടെ റാണിപുരം തന്റെ നീഗൂഢ സൗന്ദര്യത്തെ ഉറപ്പിക്കുന്നു. കേരളത്തിന്റെ കാസർഗോഡ് ജില്ലയിൽ, പശ്ചിമഘട്ടത്തിന്റെ പച്ചപ്പിൽ ഒളിക്കുന്ന റാണിപുരം, പ്രകൃതിസ്നേഹികളെയും സാഹസിക സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഭൂമിയാണ്.
കേരളത്തിന്റെ കാസർഗോഡ് ജില്ലയിൽ, പശ്ചിമഘട്ടത്തിന്റെ പച്ചപ്പിൽ ഒളിക്കുന്ന റാണിപുരം, പ്രകൃതിസ്നേഹികളെയും സാഹസിക സഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഭൂമിയാണ്. പ്രസിദ്ധമായ മറ്റ് മലനിരകളിൽ നിന്ന് വ്യത്യസ്തമായി, റാണിപുരം വെല്ലുവിളി നിറഞ്ഞ ട്രക്കിങ്ങും, അതിമനോഹരമായ കാഴ്ചകളും, മനുഷ്യന്റെ കാൽപാദം പതിയാത്ത കാടുകളും ചേർന്ന ഒരു അപൂർവ ചേരുവയാണ് വാഗ്ദാനം ചെയ്യുന്നത്.
തന്റെ പേരിന് അനുസൃതമായി, റാണിയായി ജകീയ മോടിയോടെ റാണിപുരം തന്റെ നീഗൂഢ സൗന്ദര്യത്തെ ഉറപ്പിക്കുന്നു. പരവതാനി പോലെ പരന്നുകിടക്കുന്ന പച്ചമേടുകൾ, നിത്യഹരിത ചോല വനങ്ങൾ കാവലുകൾ പോലെ നിൽക്കുന്ന പടുവ്യക്ഷങ്ങൾ, എല്ലാം ചേർന്ന ഈ വനത്തെ പൊതിഞ്ഞു ചേർക്കുന്നു.മൺസൂൺ മഴ എത്തുന്നതോടെ ഈ വനഭൂപ്രകൃതിയെ മരതക കാന്തിയിൽ അണിയിക്കുകയും, റാണിപുരത്തെ ജീവസ്സുറ്റ ഒരു സ്വർഗ്ഗമായി മാറ്റുകയും ചെയ്യുന്നു.

റാണിപുരം എത്തിച്ചേരുന്നത് തന്നെ ഒരു സാഹസികയാത്രയാണ്. ഏറ്റവും അടുത്തുള്ള പട്ടണമായ കാഞ്ഞങ്ങാട്ടിൽ നിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. തിരക്കുപിടിച്ച ദൈനദിന ജീവിതത്തിൽ നിന്ന് അവധിയെടുക്കാൻ ഈ യാത്ര നിങ്ങളെ സഹായിക്കും. കാഞ്ഞങ്ങാട്ടിൽ നിന്നുള്ള ബസ് സർവീസ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി) ഓഫീസിൽ നിങ്ങളെ എത്തിച്ചു അവിടെ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്. സുഖപ്രദമായ താമസം തേടുന്നവർക്ക്, ഡിടിപിസി കോട്ടേജുകൾ ഉപയോഗിച്ച് ഉന്മേഷവാമ്മാരായി ട്രെക്കിനായി തയ്യാറെടുക്കാം.
advertisement

റാണിപുരത്തിൻ്റെ സൗന്ദര്യം അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കപ്പുറമാണ്. വൈവിധ്യമാർന്ന ആവാസവ്യവസ്ഥയിൽ സസ്യജന്തുജാലങ്ങളുടെ അതിസമ്പന്നമായ ഭാഗത്തെ റാണിപുരം സംരക്ഷിക്കുന്നു. അപൂർവയിനം പക്ഷികളെയും സസ്യജാലങ്ങളേയും കണ്ടും പരിചപ്പെട്ടും ഈ യാത്ര അവിസ്മരണീയമാക്കാം.
വെല്ലുവിളി നിറഞ്ഞ ട്രെക്കിങ് യാത്ര മാത്രമല്ല റാണിപുരം, അത് പ്രകൃതിയുമായി ഏറെ ആഴതലത്തിൽ നമ്മെ ബന്ധപ്പെടുത്തുന്നതാണ്. പുൽമേടുകളുടെയും വനങ്ങളുടെയും ശാന്തതയും, കൊടുമുടി നിരകളുടെ മനോഹര കാഴ്ചകളും മനുഷ്യനെത്തിപിടിക്കാൻ ആവാത്ത പ്രകൃതിയുടെ മനോഹാരിതയെ വെളിവാക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
June 25, 2024 4:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kasargod/
കാസർക്കോടിന്റെ റാണിപുരം: പ്രകൃതി സൗന്ദര്യത്തിന്റേയും ജൈവവൈവിധ്യത്തിന്റേയും സ്വപ്നഭൂമി