കാസർഗോഡ് ജനറൽ ആശുപത്രിയിൽ രോഗിയുടെ മൃതദേഹം ചുമന്ന് ഇറക്കി; ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് 3 മാസം
- Published by:Naseeba TC
- news18-malayalam
Last Updated:
റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കൽ സ്വദേശിയുടെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേർന്ന് ചുമന്നിറക്കിയത്. ആശുപത്രിയിലെ ലിഫ്റ്റ് പ്രവർത്തരഹിതമായിട്ട് മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പുതിയ ലിഫ്റ്റിന്റെ നിർമാണത്തിൽ മെല്ലെപ്പോക്കെന്നും പരാതിയുണ്ട്.
ലിഫ്റ്റ് കേടായ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ച്ചയുണ്ടായതായി ജില്ലാ സബ് ജഡ്ജ് ബി കരുണാകരന്റെ റിപ്പോർട്ട് കഴിഞ്ഞ മാസം പുറത്തു വന്നിരുന്നു. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിക്കാണ് റിപ്പോർട്ട് നൽകിയത്. മറ്റൊരു രോഗിയെ ആറാം നിലയിൽ നിന്ന് ചുമന്ന് താഴെ ഇറക്കിയ സംഭവത്തിൽ ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
advertisement
അഞ്ച്, ആറ് നിലകളിലാണ് ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു, ഗൈനക്കോളജി തുടങ്ങി പ്രധാന വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത്. റാമ്പ് ഇല്ലാത്തതിനാൽ രോഗികളെ എത്തിക്കുന്നതും തിരിച്ചു കൊണ്ടുപോകുന്നതുമെല്ലാം ചുമന്നാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kerala
First Published :
June 15, 2023 3:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kasargod/
കാസർഗോഡ് ജനറൽ ആശുപത്രിയിൽ രോഗിയുടെ മൃതദേഹം ചുമന്ന് ഇറക്കി; ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് 3 മാസം