കാസർഗോഡ് രണ്ട് വയസ്സുകാരൻ വീടിനു പിന്നിലെ മാലിന്യ ടാങ്കിൽ വീണുമരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
നടന്നുപോകുമ്പോഴാണ് കുട്ടി കുഴിയില്‍ വീണത്
കാസർഗോഡ് ഉപ്പളയില്‍ രണ്ടുവയസുകാരന്‍ മാലിന്യ ടാങ്കില്‍ വീണ് മരിച്ചു. ഉപ്പള മുസ്തഫ മന്‍സിലില്‍ അബ്ദുല്‍ സമദിന്റെ മകന്‍ ഷെഹ്‌സാദ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ പിറകുവശത്തുള്ള ഡ്രെയിനേജ് ടാങ്കില്‍ ഷെഹ്‌സാദ് വീണത്.
കുഴിയുടെ ഒരു ഭാഗത്ത് സ്ലാബ് അടര്‍ന്നു വീണിരുന്നു. ഇതിനിടയിലൂടെ നടന്നുപോകുമ്പോഴാണ് കുട്ടി കുഴിയില്‍ വീണത്.
കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഡ്രെയിനേജ് ടാങ്കിൽ കണ്ടെത്തിയത്. ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ഉടന്‍ തന്നെ ഷെഹ്‌സാദിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 14, 2022 4:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kasargod/
കാസർഗോഡ് രണ്ട് വയസ്സുകാരൻ വീടിനു പിന്നിലെ മാലിന്യ ടാങ്കിൽ വീണുമരിച്ചു