കാസർഗോഡ്: നീലേശ്വരത്ത് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് രണ്ട് പേർ മരിച്ചു. നീലേശ്വരം അടുക്കത്ത് പറമ്പിൽ ഇന്ന് പുലർച്ചെയാണ് അപകടം. കല്യാൺ റോഡ് സ്വദേശികളായ അരുൺകുമാർ (23), ശ്രീരാഗ് (22)എന്നിവരാണ് മരിച്ചത്.
വിഷു ആഘോഷവുമായി ബന്ധപ്പെട്ട് സുഹൃത്തിന്റെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടം. നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരേയും ഉടനെ നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.