• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഭർതൃവീട്ടിൽ മർദനവും അപമാനവും; കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ പെൺമക്കളുമായി വീട്ടമ്മയുടെ കുത്തിയിരിപ്പ് സമരം

ഭർതൃവീട്ടിൽ മർദനവും അപമാനവും; കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ പെൺമക്കളുമായി വീട്ടമ്മയുടെ കുത്തിയിരിപ്പ് സമരം

കണ്ണൂർ ഉളിക്കൽ സ്വദേശിയായ ഭർത്താവിന്റെ വീട്ടുകാർക്ക് എതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് വീട്ടമ്മയുടെ ആരോപണം

News18 Malayalam

News18 Malayalam

  • Share this:
    കണ്ണൂർ: ഭർതൃവീട്ടുകാർ മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന് ആരോപിച്ച് വീട്ടമ്മ പെൺമക്കളുമായി കണ്ണൂർ കളക്ടറേറ്റ് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഉഡുപ്പിക്കടുത്തെ കർക്കാള സ്വദേശിനി കാവേരിയാണ് (30) രണ്ട് പെൺമക്കളുമായി പ്രതിഷേധം നടത്തിയത്.

    കണ്ണൂർ ഉളിക്കൽ സ്വദേശിയായ ഭർത്താവിന്റെ വീട്ടുകാർക്ക് എതിരെ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ല എന്നാണ് വീട്ടമ്മയുടെ ആരോപണം. വാഹനാപകടത്തിൽ ആദ്യ ഭർത്താവ് മരിച്ചതിനെ തുടർന്നാണ് കാവേരി ഉളിക്കൽ സ്വദേശിയെ വിവാഹം ചെയ്തത്. തന്നെയും കുട്ടികളെയും സംരക്ഷിക്കാമെന്ന ഉറപ്പിനു പുറത്താണ് ഭർതൃവീട്ടുകാരുടെ അറിവോടു കൂടി രണ്ടാം വിവാഹം നടന്നതെന്നും കാവേരി പറയുന്നു.

    ഭർത്താവിനെ കുറച്ചുദിവസമായി കാണാൻ ഇല്ലെന്ന് കാണിച്ച് വീട്ടമ്മ ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നൽകി. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് കുടുംബം പട്ടിണിയിലായി എന്നും വാടക നൽകാതെ വീട്ടിൽ നിന്ന് ഇറങ്ങി കൊടുക്കേണ്ട അവസ്ഥയിലാണെന്നും കാവേരി പറയുന്നു.

    തുടർന്ന് ഭർതൃ വീട്ടിലെത്തിയപ്പോൾ ഭർത്താവിന്റെ പിതാവും അമ്മയും സഹോദരനും ചേർന്ന് മർദ്ദിച്ചു. വസ്ത്രം വലിച്ചു കീറുകയും വീടിന് മുൻപിലുള്ള റോഡിലേക്ക് തള്ളുകയും ചെയ്തു. ഉളിക്കൽ പൊലിസെത്തി ഭർതൃ വീട്ടുകാരോട് സംസാരിച്ചു എങ്കിലും അവിടെ കയറ്റാൻ തയ്യാറായില്ല. അതിനാൽ കർണാടകയിലേക്ക് തിരിച്ചു പോകാൻ പോലീസ് ആവശ്യപ്പെട്ടുവെന്നും
    അവശനിലയിലായ തന്നെ  ആശുപത്രിയിൽ എത്തിക്കാൻ പോലീസ് തയ്യാറായില്ല എന്നും കാവേരി പരാതി പറയുന്നു.

    തന്നെയും മക്കളെയും ആക്രമിച്ചവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കണമെന്നാണ് കാവേരിയുടെ  ആവശ്യം. ആദ്യ ഭർത്താവിൻറെ അപകട മരണത്തെത്തുടർന്ന് ലഭിച്ച 12 ലക്ഷം രൂപയും മക്കളുടെ ഏഴര പവൻ സ്വർണാഭരണങ്ങളും രണ്ടാമത്തെ ഭർത്താവിൻറെ വീട്ടുകാർ തട്ടിയെടുത്തതായും വീട്ടമ്മ ആക്ഷേപിക്കുന്നു.

    ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ സദാചാരഗുണ്ടാ അതിക്രമം നടത്തിയ രണ്ടുപേർ അറസ്റ്റിൽ

    ഭാര്യവീട്ടിലേക്ക് വന്ന യുവാവിന് നേരെ അതിക്രമം ഉണ്ടായ സംഭവത്തിൽ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശികളായ ഇന്‍ഷാ ഉണ്ണിപ്പോക്കു, റുജീഷ് എന്നിവരാണ് അറസ്റ്റിലായത്. മുക്കം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്സെടുത്തിരിക്കുന്നത്. പന്നിക്കോട് കാരാളി പറമ്പ് സ്വദേശി ആര്യം പറമ്പത്ത് ഷൗക്കത്ത് എന്നയാൾക്കാണ് ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റത്. 'അസമയത്ത്​' എവിടെ പോകുന്നുവെന്ന്​ ചോദിച്ചായിരുന്നു സദാചാര അക്രമമെന്ന്​ ഷൗക്കത്ത്​ പറയുന്നു.

    ശനിയാഴ്ച രാത്രിയാണ് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്ന ഷൗക്കത്തിനെ ഇവര്‍ മര്‍ദ്ദിച്ചത്. സദാചാര ഗുണ്ടായിസമെന്ന് കാണിച്ച്‌ ഷൗക്കത്ത് മുക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസിൽ പ്രതിയായ അജ്മല്‍ ഒളിവിലാണ്. പ്രദേശത്ത് ഗുണ്ടാ- ലഹരി മാഫിയ സജീവമെന്ന് നേരത്തെ നിരവധി പരാതികളുണ്ടായിരുന്നു.

    ഭാര്യവീട്ടിലുള്ള മക്കൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുമായി പോവുകയായിരുന്നുവെന്ന്​ ഷൗക്കത്ത് പറഞ്ഞു. ഈ സമയം പിൻതുടർന്നെത്തിയ രണ്ട്​ അംഗ സംഘം തടഞ്ഞുനിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. രാത്രി സമയം എവിടേക്ക് പോവുന്നു എന്നും നീ കഴിച്ചതിനേക്കാൾ കൂടുതൽ ലഹരി തങ്ങൾ കഴിച്ചിട്ടുണ്ടന്നും പറഞ്ഞ സംഘം തന്നെ അവിഹിത ബന്ധക്കാരനും ലഹരി ഉപയോഗിക്കുന്നവനുമായി ചിത്രീകരിക്കാനാണ് ശ്രമിച്ചതെന്നും ഷൗക്കത്ത് പറഞ്ഞു.
    Published by:Naseeba TC
    First published: