advertisement

അറിവേകാൻ പാഠപുസ്തകങ്ങളിൽ മെൽവിന്‍റെ ചിത്രങ്ങളും.

Last Updated:

എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഇടം നേടി ഇടുക്കി കട്ടപ്പനയിലെ മെൽവിൻ രൂപേഷിൻ്റെ കലാ സ്യഷ്ടികൾ.

എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഇടം നേടി ഇടുക്കി കട്ടപ്പനയിലെ മെൽവിൻ രൂപേഷിൻ്റെ കലാ സ്യഷ്ടികൾ. ഈ വർഷത്തെ എസ്.സി.ഇ.ആർ.ടി അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം, സംസ്‌കൃതം പാഠപുസ്തകങ്ങളിലും മൂന്നാം ക്ലാസിലെ ഇ.വി.എസ് പാഠപുസ്തകത്തിലും എസ്‌.സി.ഇ.ആർ.ടി മെൽവിന്‍റെ ഭാവനാത്മക ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
പാഠപുസ്തകത്തിൽ  കവിതകൾക്കും കഥകൾക്കുമൊപ്പമാണ് കട്ടപ്പന ഇടുക്കിക്കവല മുല്ലൊത്തുക്കുഴിയിൽ മെൽവിൻ രൂപേഷിന്‍റെ ഭാവനയിൽ രൂപമെടുത്ത ചിത്രങ്ങൾ നൽകിയിരിക്കുന്നത്. തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ ബി.എഫ്.എ വിദ്യാർഥിയായ മെൽവിൻ ഒരിക്കലും പ്രതീഷിച്ചിരുന്നില്ല തന്റെ പെയിന്റിങ്ങുകൾ കുരുന്നു കുട്ടികളുടെ പാഠ പുസ്തങ്ങളെ മനോഹരമാക്കുമെന്ന്.
ചെറുപ്പം മുതലെ വരക്കാനിഷ്ടപ്പെട്ടിരുന്ന മെൽവിൻ ധാരാളം മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2019ലെ റവന്യൂ ജില്ലാ കലോത്സവത്തിനു തിരഞ്ഞെടുക്കപ്പെട്ട ലോഗോ വരച്ചത് മെൽവിൻ ആയിരുന്നു.
advertisement
ചിത്രകലയുടെ ലോകത്ത് പുതിയ ഉയരങ്ങളിലെത്തുക എന്നതാണ് മെൽവിൻ്റെ ആഗ്രഹം. തൻ്റെ ചിത്രീകരണങ്ങൾ പാഠപുസ്തകങ്ങളിൽ പ്രസിദ്ധീകരിച്ചതു വലിയ നേട്ടമായി മെൽവിൻ കരുതുന്നു. അദ്ദേഹത്തിൻ്റെ അർപ്പണബോധവും കഠിനാധ്വാനവും, അദ്ദേഹത്തിൻ്റെ കലാസൃഷ്ടിയുടെ ഗുണനിലവാരത്തിലും സർഗ്ഗാത്മകതയിലും പ്രകടമാണ്.
തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിലെ അ​ധ്യാ​പ​ക​രാ​ണ് എ​സ്.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ചി​ത്ര​ങ്ങളുടെ പ്രധാന കലാകാരമാർ. ഇ​വ​രോ​ടൊ​പ്പം മെ​ൽ​വി​ൻ അ​ട​ക്ക​മു​ള്ള ഏ​ഴു വിദ്യാർഥികളെയും ഇ​ത്ത​വണ ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​ൻ നി​യോ​ഗി​ച്ചു. മെ​ൽ​വി​നെ കൂ​ടാ​തെ ജോ​യ​ൽ ചാ​ക്കോ, ആ​ൽ​ബി​ൻ, ആ​ന​ന്ദ് റെ​ജി, സാ​രം​ഗ്, എ​സ്. ആ​ർ. ഷി​ജു​രാ​ജ് തു​ട​ങ്ങി​യ​വ​രാ​ണ്​ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അറിവേകാൻ പാഠപുസ്തകങ്ങളിൽ മെൽവിന്‍റെ ചിത്രങ്ങളും.
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement