advertisement

'ഷംസീറിനെതിരായ നിലപാടില്‍ എന്‍എസ്എസിനൊപ്പം'; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ

Last Updated:

ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻഎസ്എസിന്റെ ആഹ്വാനം

വിവാദ പ്രസ്താവനയിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനെ പിന്തുണച്ച് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഷംസീറിനെതിരായ എന്‍എസ്എസ് നിലപാടിനൊപ്പമാണ് താനെന്ന് എന്‍എസ്എസ് ഡയറക്ടർ ബോർഡ് അംഗം കൂടിയായ കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. എന്‍എസ്എസ് എടുക്കുന്ന ഏത് തീരുമാനവും താൻ ഉൾപ്പെടെ മുഴുവൻ സമുദായ അംഗങ്ങളും അംഗീകരിക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു.
സ്പീക്കർ എഎ ൻ ഷംസീറിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ എൻഎസ്എസ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഇടത് എംഎല്‍എ കൂടിയായ ഗണേഷ് കുമാര്‍ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.
ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിച്ച ഷംസീറിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സമരവുമായി എൻഎസ്എസ് തെരുവിലിറങ്ങുന്നത്. ബുധനാഴ്ച സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാനാണ് എൻഎസ്എസിന്റെ ആഹ്വാനം. എൻഎസ്എസ് പ്രവർത്തകരും വിശ്വാസികളുമായിട്ടുള്ളവർ രാവിലെ തന്നെ അവരവരുടെ വീടിന് സമീപത്തെ ഗണപതി ക്ഷേത്രങ്ങളിലെത്തി വഴിപാട് നടത്തുകയും വിശ്വാസ സംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ താലൂക്ക് യൂണിയൻ പ്രസിഡന്റുമാർക്ക് അയച്ച സർ‌ക്കുലറില്‍ പറയുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷംസീറിനെതിരായ നിലപാടില്‍ എന്‍എസ്എസിനൊപ്പം'; കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ
Next Article
advertisement
കളറാക്കി കലാശക്കൊട്ട്; ഇനി നിശബ്ദപ്രചാരണം; വ്യാഴാഴ്ച വിധിയെഴുത്ത്
കളറാക്കി കലാശക്കൊട്ട്; ഇനി നിശബ്ദപ്രചാരണം; വ്യാഴാഴ്ച വിധിയെഴുത്ത്
  • മൂന്ന് ആഴ്ച നീണ്ട വാശിയേറിയ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം ആവേശമായി സമാപിച്ചു

  • വൈകിട്ട് ആറിന് ശേഷം പരസ്യ പ്രചരണം പാടില്ല; സംസ്ഥാനത്ത് സുരക്ഷ കര്‍ശനമായി ശക്തമാക്കി

  • വ്യത്യസ്തങ്ങളായ കലാപരിപാടികളും പ്രതിഷേധങ്ങളും ഇത്തവണത്തെ കലാശക്കൊട്ട് വേറിട്ടതാക്കി

View All
advertisement