വിവാഹം ചെയ്യൂ, 10,000 രൂപ നേടൂ; പക്ഷേ സമ്മാനം എല്ലാവർക്കും കിട്ടില്ല
- Published by:Rajesh V
- news18-malayalam
Last Updated:
വിവാഹ സമ്മാനമായി 10,000 രൂപയാണ് ലഭിക്കുക. ഈ ആനുകൂല്യം ജീവനക്കാരന്റെ ആദ്യ വിവാഹത്തിന് മാത്രമേ ലഭിക്കുകയുള്ളൂ
കൊച്ചി: കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയിലെ ജീവനക്കാർക്ക് സന്തോഷവാർത്ത. ജീവനക്കാരുടെ വിവാഹത്തിന് മാനേജ്‌മെന്റ് വക 10,000 രൂപ സമ്മാനമായി നൽകാൻ തീരുമാനിച്ചു. എം ഡി സുനിൽ ചാക്കോയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വിവാഹ സമ്മാനമായി 10,000 രൂപയാണ് ലഭിക്കുക. ഈ ആനുകൂല്യം ജീവനക്കാരന്റെ ആദ്യ വിവാഹത്തിന് മാത്രമേ ലഭിക്കുകയുള്ളൂ. വിവാഹം കഴിക്കുന്ന വധുവും വരനും കെബിപിഎസ് ജീവനക്കാരാണെങ്കിൽ രണ്ടുപേർക്കും 10,000 രൂപ വീതം (ആകെ 20,000 രൂപ) ലഭിക്കും. സമ്മാനത്തിനായി വിവാഹ ക്ഷണക്കത്തും വിവാഹ സർട്ടിഫിക്കറ്റും ഓഫീസിൽ ഹാജരാക്കണം.
വിവാഹം കഴിഞ്ഞ് 5 മാസത്തിനുള്ളിൽ വിവാഹ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. നിശ്ചിത സമയത്തിനകം സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ നൽകിയ തുക ശമ്പളത്തിൽ നിന്ന് തിരികെ പിടിക്കുന്നതാണ്. കെബിപിഎസ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷനെയാണ് സമ്മാനത്തുക വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം മാനേജ്‌മെന്റ് കൈക്കൊണ്ടിരിക്കുന്നത്.
advertisement
Summary: The Kerala Books and Publication Society (KBPS) has announced a wedding gift of ₹10,000 for its employees. According to the circular issued by MD Sunil Chacko, the gift is applicable only for the first marriage. If both the bride and groom are KBPS employees, both will receive ₹10,000 each. Employees must submit their marriage certificate within 5 months of the wedding, failing which the amount will be recovered from their salary.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 04, 2026 5:45 PM IST









