advertisement

K C Venugopal: കേരളത്തിൽ വീണ്ടും രാജദാസന്മാർ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കെ സി വേണു​ഗോപാൽ

Last Updated:

അവർ പാട്ടുപാടും ​ഗീതങ്ങൾ വായിക്കും രാജഭക്തിക്കായി എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

News18
News18
മൂന്നാം പിണറായി സർക്കാർ വരുമെന്ന ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മൂന്നാം പിണറായി സർക്കാർ വരുമെന്ന് പറയുന്നത് ചില ദാസന്മാരാണെന്നും കേരളത്തിൽ ഇപ്പോൾ ചില രാജദാസന്മാർ ഇറങ്ങിയിരിക്കുന്നുവെന്നും വേണുഗോപാൽ പരോക്ഷമായി വിമർശിച്ചു.
വിദൂഷകന്മാരെ പോലെയാണ് ചിലർ. 3.0 യെ പറ്റിയാണ് ഇവരുടെ സംസാരം. രാജാവിനെ തൃപ്തിപ്പെടുത്താനുള്ള തന്ത്രമാണിത്. അവർ പാട്ടുപാടും ​ഗീതങ്ങൾ വായിക്കും രാജഭക്തിക്കായി എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ കോൺഗ്രസിൽ ഒരു നേതാവില്ലെന്നും കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ തന്റെ മുന്നിൽ മറ്റു വഴികൾ ഉണ്ടെന്നും ശശി തരൂർ എംപി. ഒരു ഇംഗ്ലീഷ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരത്തു നിന്നും 4 തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് താനെന്നും അത് സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള തൻറെ അവകാശത്തെ ജനങ്ങൾ പിന്തുണച്ചത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K C Venugopal: കേരളത്തിൽ വീണ്ടും രാജദാസന്മാർ 3.0 യുമായി ഇറങ്ങിയിട്ടുണ്ട്; തരൂരിനെ പരോക്ഷമായി വിമർശിച്ച് കെ സി വേണു​ഗോപാൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement