advertisement

അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29 ന്

Last Updated:

മന്ത്രിസഭയിലെ മാറ്റം ഇടതു മുന്നണി കൺവീനർ ഇപി ജയരാജൻ പ്രഖ്യാപിക്കും

തിരുവനന്തപുരം: മന്ത്രിസഭയിലെ മാറ്റത്തിന് മുന്നോടിയായി മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും രാജിവച്ചു. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിന് മുൻപായാണ് ഇരുവരും മുഖ്യമന്ത്രിയെ കണ്ടു രാജി കത്ത് കൈമാറിയത്.  നിലവിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രിയാണ് അഹമ്മദ് ദേവർകോവിൽ. ​ആന്റണി രാജു ഗതാ​ഗത വകുപ്പ് മന്ത്രിയും.
നേരത്തെ നിശ്ചയിച്ച ധാരണ പ്രകാരം ഇരുവർക്കും പകരമായി കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. പുതിയ മന്ത്രിമാരുടെ 29 ന് സത്യപ്രതിജ്ഞ ചെയ്യും.
രാജി നൽകിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തന്റെ രണ്ടര വർഷത്തെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തട്ടെ എന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പൂർണ സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നത്. തന്നെ മന്ത്രി ആക്കിയത് എൽഡിഎഫ് ആണ്. എൽഡിഎഫ് തീരുമാനം അംഗീകരിക്കും.
കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും നല്കിയിട്ടാണ് ഇറങ്ങുന്നതെന്ന് ആന്റണി രാജു പ്രതികരിച്ചു . ഒരു രൂപ പോലും കുടിശികയില്ലെന്നും ആന്റണി രാജു പറഞ്ഞു. ഉയർന്ന് വന്ന വിമർശനങ്ങൾ എല്ലാം താനിരുന്ന കസേരയോട് ആയിരുന്നെന്ന് മനസിലാക്കുന്നെന്നും ഒന്നും വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഈ മാസം 29 ന്
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement