Gujarat| 'സമഗ്രവും കാര്യക്ഷമവും'; ഗുജറാത്തിന്റെ പദ്ധതി നടത്തിപ്പ് സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി
- Published by:Rajesh V
- news18-malayalam
Last Updated:
ഏറെ കാര്യക്ഷമമാണ് ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് സംവിധാനമെന്നും പദ്ധതികളുടെ പുരോഗതിയും ഉദ്യോഗസ്ഥരുടെ സേവനവും ഡാഷ്ബോർഡിൽ കൃത്യമായി വിലയിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ പദ്ധതി നടത്തിപ്പ് സംവിധാനത്തെ പ്രശംസിച്ച് കേരള ചീഫ് സെക്രട്ടറി വി പി ജോയ് (Kerala Chief Secretary VP Joy). ഏറെ കാര്യക്ഷമമാണ് ഗുജറാത്തിലെ ഡാഷ്ബോര്‍ഡ് സംവിധാനമെന്നും പദ്ധതികളുടെ പുരോഗതിയും ഉദ്യോഗസ്ഥരുടെ സേവനവും ഡാഷ്ബോർഡിൽ കൃത്യമായി വിലയിരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. വൻകിട പദ്ധതികളുടെയും മറ്റും പുരോഗതിയുമായി ബന്ധപ്പെട്ട വിവരശേഖരണം ഒറ്റ ക്ലിക്കിലൂടെ മുഖ്യമന്ത്രിക്കു സാധ്യമാക്കുന്ന ഡാഷ്ബോർഡ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ഗുജറാത്തിൽ എത്തിയതായിരുന്നു ചീഫ് സെക്രട്ടറി. അദ്ദേഹത്തെ കൂടാതെ സ്റ്റാഫ് ഓഫിസർ എൻ എസ് കെ ഉമേഷും ഗുജറാത്തിലെത്തിയിട്ടുണ്ട്. അഹമ്മദാബാദിലെത്തിയ ഇവരെ ഉദ്യോഗസ്ഥർ ചേർന്നു സ്വീകരിച്ചു.
Also Read- Nepal Economic Crisis| സാമ്പത്തിക പ്രതിസന്ധി: ആഡംബര വസ്തുക്കളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാൾ
പദ്ധതി നടത്തിപ്പിന്റെ പുരോഗതി, എത്രത്തോളം ആളുകൾ പങ്കാളികളാകുന്നു, ഉദ്യോഗസ്ഥർ എങ്ങനെ പ്രവർത്തിക്കുന്നു എന്നിവ ഉൾപ്പെടെ ഇതിലൂടെ നേരിട്ട് അറിയാൻ സാധിക്കും. പ്രാഥമികമായ വിലയിരുത്തലാണ് ഇപ്പോൾ കഴിഞ്ഞതെന്നും അദ്ദേഹം വീഡിയോ അവതരണം കണ്ടതിനുശേഷം വ്യക്തമാക്കി.
Gujarat | Kerala Chief Secretary VP Joy visits Gandhinagar to study Gujarat model of governance
"We've just seen the dashboard monitoring system. It's a good and comprehensive system for monitoring the delivery of services, collecting citizens' feedback and others," he says pic.twitter.com/75TXm58qfl
— ANI (@ANI) April 28, 2022
advertisement
2019 ൽ വിജയ് രൂപാണി മുഖ്യമന്ത്രി ആയിരിക്കെയാണ് ഗുജറാത്തിൽ ഇതു നടപ്പാക്കിയത്. പദ്ധതികളുടെ പുരോഗതി അനുസരിച്ച് സ്റ്റാർ റേറ്റിങ്ങും നൽകും. പദ്ധതി നടത്തിപ്പ് നേരിട്ടറിയുന്നതിലൂടെ മുഖ്യമന്ത്രിക്ക് ആവശ്യമെങ്കിൽ ഇടപെടാനും സാധിക്കും. ഡാഷ് ബോർഡ് വഴി സർക്കാർ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം അവിടെ പദ്ധതികളുടെ വേഗം വർധിപ്പിച്ചു. അതു സംസ്ഥാനത്തിന് നേട്ടമായെന്നാണ് വിലയിരുത്തൽ. 21 വകുപ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമള്ള സൗകര്യവും ഇതിലുണ്ട്. ഈ സംവിധാനം ഗുണപരമാണോ, ഇത് കേരളത്തിലേക്ക് പകര്‍ത്താന്‍ പറ്റുമോ എന്ന് പരിശോധിക്കലാണ് കേരള സംഘത്തിന്റെ ഗുജറാത്ത് യാത്രയുടെ പ്രധാന ലക്ഷ്യം.
advertisement
അതേസമയം, ഗുജറാത്ത് മാതൃക തള്ളിപ്പറഞ്ഞ സിപിഎം നേതൃത്വം കൊടുക്കുന്ന സർക്കാർ, ഗുജറാത്ത് മാതൃക പഠിക്കാൻ ചീഫ് സെക്രട്ടറിയെ നേരിട്ടയച്ചതു രാഷ്ട്രീയ വിവാദമായി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2022 5:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gujarat| 'സമഗ്രവും കാര്യക്ഷമവും'; ഗുജറാത്തിന്റെ പദ്ധതി നടത്തിപ്പ് സംവിധാനത്തെ പുകഴ്ത്തി കേരള ചീഫ് സെക്രട്ടറി


