കേന്ദ്രത്തിന്റേത് സംസ്ഥാനത്തിന് എതിരായ നീക്കം: മുഖ്യമന്ത്രി
Last Updated:
തിരുവനന്തപുരം: പ്രളയ പുനര്‍നിര്‍മ്മാണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒരു സംസ്ഥാനത്തിനു നേരെ ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കാന്‍ പാടില്ല. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ജനാധിപത്യ വിശ്വാസികള്‍ തയാറാകണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മന്ത്രിമാര്‍ വിദേശത്തു പോകുന്ന കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. അപ്പോഴൊക്കെ പ്രോത്സാഹനജനകമായിരുന്നു പ്രതികരണം. എന്നാല്‍ പിന്നീട് മന്ത്രിമാരുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു.
യാചിക്കാനാല്ല. നമ്മുടെ സഹോദരങ്ങളെ കാണാനാണ് പോയത്. നമ്മളെ എല്ലാവരെയും നമ്മാളാക്കിയത് നാടാണ്. ആ നാടാണ് പ്രളയത്തോടെ പിറകോട്ട് പോയിരിക്കുന്നത്. അതിനെ തിരികെ പിടിക്കാനാണ് ശ്രമിക്കുന്നത്. നല്‍കാമെന്നു പറഞ്ഞ സഹായം സ്വീകരിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി വലിയ തുക ലഭിക്കുമായിരുന്നു. പ്രത്യേകിച്ചും യു.എ.ഇയുടെ സഹായം. പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പോലും നടപ്പായില്ല. ഇത് സംസ്ഥാനത്തിന് എതിരായ നീക്കമാണെന്നും പിണറായി ആരോപിച്ചു.
advertisement
യു.എ.ഇ സന്ദര്‍ശനം വമ്പിച്ച വിജയമായിരുന്നു. യു.എ.ഇ ഭരണകൂടവും നമ്മുടെ സഹോദരങ്ങളും കേരളത്തോട് കാണിക്കുന്ന സ്‌നേഹം മനസിലാക്കാന്‍ സാധിച്ചു. കേരളത്തെ സഹായിക്കാന്‍ യു.എ.ഇ ഭരണകൂടം തയാറാണെന്ന് അവരുടെ സംസാരത്തില്‍നിന്ന് വ്യക്തമാണെന്നും പിണറായി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 22, 2018 1:53 PM IST


