'നവകേരള വികസനം ലക്ഷ്യം'; വീടുകളിലെത്തി നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

എല്ലാ കുടുംബങ്ങളിൽ നിന്നും അനുഭവങ്ങളും അഭിപ്രായം അടക്കം തേടുവാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

News18
News18
തിരുവനന്തപുരം: നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്താന്‍ സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങളുടെ അടുത്തെത്തി പഠനം നടത്തും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു,
നവകേരളം വികസന ക്ഷേമ പദ്ധതിയിലൂടെ ജനങ്ങളെ നയരൂപീകരണത്തിന്റെ അവിഭാജ്യ ഘടകം ആക്കി മാറ്റാനാണ് ശ്രമിക്കുന്നത്. എല്ലാ കുടുംബങ്ങളിൽ നിന്നും അനുഭവങ്ങളും അഭിപ്രായം അടക്കം തേടുവാനും ഇത് വഴി സാധിക്കും. 2026 ജനവരി ഒന്ന് മുതൽ ഫെബ്രുവരി 28 വരെ സാമൂഹിക സന്നദ്ധ സേനയുടെ സേവനം ഉപയോഗിച്ച് കൊണ്ട് ജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. വീടുകളിലെത്തി നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാലംഗ സംസ്ഥാന തല ഉപദേശക സമിതി രൂപീകരിച്ചു. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉദ്യോഗസ്ഥരെ നിയോഗിക്കും. ഉചിതമായ ശുപാർശകൾ സമർപ്പിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗവൺ‌മെന്റ് മാനേജ്മെന്റ‍‌ൽ‌ പ്രത്യേക സൗകര്യം ഒരുക്കും. സംസ്ഥാന തല നിർവഹണ സമിതിയെ നിയോഗിക്കാൻ ചീഫ് സെക്രട്ടറിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഓരോ വാർഡിലും നാലംഗ സന്നദ്ധ സേവകരെ നിയോഗിക്കും. പ്രതിഫലം ഇല്ലാതെയാണ് സന്നദ്ധ സേവകരെ തിരഞ്ഞെടുക്കുന്നത്.
ഇവർക്ക് അപ്രെസിയേഷൻ സർട്ടിഫിക്കറ്റ് നൽകും. എൻ എസ് എസ് തുടങ്ങിയ സംഘടനങ്ങൾക്ക് ഇതിൽ പങ്കാളികളാകാം. 2026 മാർച്ച്‌ 31ഓടെ റിപ്പോർട്ട്‌ പൂർത്തിയാക്കി സമർപ്പിക്കും വിധമാണ് പദ്ധതി ആവിഷ്കരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങൾ സർക്കാരിലേക്ക് ഏതിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഐഡഡ് സ്കൂൾ നിയമാവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ ആനുകൂല്യം, എല്ലാ മാനേജ്മെന്റ്കൾക്കും നൽകാൻ ആണ് സർക്കാർ തീരുമാനം. അത് സുപ്രീം കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നവകേരള വികസനം ലക്ഷ്യം'; വീടുകളിലെത്തി നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ; 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്യും
ട്രംപിന് പരമോന്നത സിവിലിയൻ ബഹുമതി നൽകാനൊരുങ്ങി ഇസ്രായേൽ;2026ലെ സമാധാനത്തിനുള്ള നൊബേൽസമ്മാനത്തിന് നാമനിർദേശം ചെയ്യും
  • മിഡിൽ ഈസ്റ്റിൽ സമാധാനം കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ച ട്രംപിനെ ഇസ്രായേൽ പരമോന്നത ബഹുമതി നൽകും.

  • ട്രംപിനെ 2026ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

  • നെതന്യാഹു ട്രംപിന്റെ ആഗോള സ്വാധീനം പ്രശംസിച്ച്, ഇസ്രായേലിന്റെ യഥാർത്ഥ സുഹൃത്ത് എന്ന് വിളിച്ചു.

View All
advertisement