ഇടുക്കിയിൽ സഹകരണ ബാങ്ക് മാനേജര്‍ ജീവനൊടുക്കിയ നിലയിൽ; ലക്ഷങ്ങളുടെ കടബാധ്യതയെന്ന് സൂചന

Last Updated:

അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഇടുക്കി: നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
രാവിലെ ബാങ്കിൽ എത്തിയ ദീപു ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് പോയിരുന്നു. ഇതിനു പിന്നാലെ ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ ദീപു മുറിക്കുള്ളിൽ കടന്ന് കതകടച്ചശേഷം തൂങ്ങി മരിക്കുകയായിരുന്നു . എന്നാല്‍ കുറെ സമയം കഴിഞ്ഞും ദീപു പുറത്ത് വരാത്തത് കണ്ട് ഭാര്യ നടത്തിയ തിരച്ചലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. കട ബാധ്യതയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പോലീസ് നൽകുന്ന വിവരം. ദീപു സുകുമാരന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായി പോലീസിന്റെ പ്രാഥമിക നിഗമനം അസ്വാഭാവികമരണത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രമ സുകുമാരൻ അമ്മയാണ്. കെ എസ് എസ് പി യു ജില്ലാ പ്രസിഡൻറ് കെ കെ സുകുമാരൻ അച്ഛനാണ്.
advertisement
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ സഹകരണ ബാങ്ക് മാനേജര്‍ ജീവനൊടുക്കിയ നിലയിൽ; ലക്ഷങ്ങളുടെ കടബാധ്യതയെന്ന് സൂചന
Next Article
advertisement
പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു
പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു
  • പാകിസ്ഥാനും ഇന്തോനേഷ്യയും ഉൾപ്പെടെ 8 മുസ്ലിം രാജ്യങ്ങൾ ട്രംപിന്റെ സമാധാന പദ്ധതിക്ക് പിന്തുണ നൽകി.

  • ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ മുസ്ലിം രാജ്യങ്ങൾ സ്വാഗതം ചെയ്തു.

  • ഹമാസ് പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ നാശം ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

View All
advertisement