'ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്; എൻ.സി.പി മുന്നണി വിടരുതെന്നാണ് ആഗ്രഹം': ജോസ് കെ മാണി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. എംപി സ്ഥാനം രാജിവച്ചത് ധാർമികതയുടെ പേരിലാണെന്നും ജോസ്.
കോട്ടയം: ഏത് പ്രശ്‌നത്തിനും മുന്നണിയിൽ പരിഹാരമുണ്ടെന്നും എൻ.സി.പി ഇടതു മുന്നണി വിടരുതെന്നുമാണ് ആഗ്രഹമെന്ന് കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് മുന്നണിയിൽ ചർച്ച ആരംഭിച്ചിട്ടില്ല. പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കും. എംപി സ്ഥാനം രാജിവച്ചത് ധാർമികതയുടെ പേരിലാണെന്നും ജോസ് പറഞ്ഞു.
നിലവിൽ ഇടതു മുന്നണിക്ക് പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ എൻസിപിയിലുള്ളൂ.സീറ്റ് സംബന്ധിച്ച കാര്യങ്ങൾ പറയേണ്ടത് മുന്നണിക്കുള്ളിലാണ്.ഒരു കക്ഷി പോലും പാർട്ടി വിടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ച അപ്രസക്തമാണെന്നും, ജോസ് കെ മാണി പാലയിൽ മത്സരിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നുമാണ് എൻ.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 10, 2021 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഏത് പ്രശ്‌നത്തിനും പരിഹാരമുണ്ട്; എൻ.സി.പി മുന്നണി വിടരുതെന്നാണ് ആഗ്രഹം': ജോസ് കെ മാണി