ജോസ് കെ.മാണി എംപി സ്ഥാനം രാജിവച്ചു; നിയമസഭയിലേക്ക് മത്സരിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടുകൂടിയാണ് ജോസിന്റെ രാജിയെന്നാണ് സൂചന.
കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി രാജ്യസഭ എം.പി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ജോസ് കെ മാണി രാഷ്ട്രപതിക്ക് കൈമാറി. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേർന്ന സാഹചര്യത്തിലാണ് എം.പി സ്ഥാനം രാജിവച്ചത്. എം.പി സ്ഥാനം രാജിവച്ചതോടെ ജോസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന.
അതേസമയം പാലാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ എന്‍.സി.പി കലാപക്കൊടി ഉയര്‍ത്തിയിരുന്നു. പാലാ സീറ്റ് മാണി സി കാപ്പനില്‍ നിന്ന് മാറ്റി ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടുമെന്നായിരുന്നു ഭീഷണി. അതേസമയം എന്‍.സി.പി കാര്യമാക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം.
Also Read 'ഇടതുമുന്നണിയുടെ ചരിത്ര മുന്നേറ്റത്തില് കേരളാ കോണ്‍ഗ്രസ് (എം) നിർണായക പങ്ക് വഹിച്ചു': ജോസ് കെ മാണി
advertisement
ജോസ് കെ.മാണി രാജിവച്ച ഒഴിവില്‍ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തന്നെ നൽകിയേക്കും. രാജ്യസഭാ സീറ്റില്‍ ആര് മത്സരിക്കണമെന്ന കാര്യം പീന്നീട് തീരുമാനിക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 09, 2021 12:22 PM IST