'സി.പി.എം വോട്ടുകള്‍ കാപ്പന് കിട്ടി'; പാലായിൽ ജോസ് കെ മാണിയുടെ തോല്‍വി പരിശോധിക്കണമെന്ന് തോമസ് ചാഴിക്കാടന്‍
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
പാലായിലെ തോല്‍വിക്ക് കാരണം സിപിഎമ്മാണെന്ന വിലയിരുത്തലിലാണ് കേരള കോൺഗ്രസ്.
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായില്‍ സിപിഎം വോട്ടുകള്‍ മാണി സി കാപ്പന് ലഭിച്ചെന്ന വിലയിരുത്തലിൽ കേരള കോണ്‍ഗ്രസ് എം. പ്രാദേശിക തലത്തില്‍ സിപിഎമ്മുമായി യോജിച്ചുപോകാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും എംപിയുമായ തോമസ് ചാഴിക്കാടന്‍ ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. പാലായിലെ തോല്‍വിക്ക് കാരണം സിപിഎമ്മാണെന്ന വിലയിരുത്തലിലാണ് കേരള കോൺഗ്രസ്.
ജോസ് കെ മാണിയെ ഉള്‍ക്കൊള്ളാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഏഴ് പഞ്ചായത്തുകളില്‍ സ്വാധീനമുണ്ടായിരുന്നിട്ടും ബിജെപി പഞ്ചായത്തായ മുത്തോലയില്‍ മാത്രമാണ് ജോസിന് വോട്ടുയര്‍ത്താന്‍ സാധിച്ചത്. എന്തുകൊണ്ട് ഇത്തരം ഒരു പ്രതിസന്ധിയുണ്ടായെന്ന് ഇരു പാര്‍ട്ടികളും വിലയിരുത്തണം. വിഷയത്തില്‍ വിശദമായ പരിശോധന നടത്തണമെന്നും ചാഴിക്കാടന്‍ ആവശ്യപ്പെട്ടു.
അതേസമയം പാലായില്‍ സിപിഎമ്മിന്റേത് മാത്രമല്ല, കേരള കോണ്‍ഗ്രസിന്റെ വോട്ടിലും ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. ജോസ് കെ മാണിക്കെതിരെയുള്ള എതിര്‍പ്പ് പ്രധാന ഘടകമായി മാറിയോ എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
advertisement
തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സിപിഐഎമ്മും കേരള കോണ്‍ഗ്രസും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മണ്ഡലത്തിൽ പ്രകടമായിരുന്നു. പാലാ നഗരസഭയില്‍ സിപിഎം- കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മിലുണ്ടായ തർക്കം കയ്യാങ്കളിയിൽ അവസാനിച്ചിരുന്നു. ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടുകയും സിപിഎം അംഗങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജോസ് കെ മാണി കൂറുമാറിയതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം പാലാ നഗരസഭാ ഭരണം ഇടതിന്റെ കൈകളിലെത്തുകയായിരുന്നു.
മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ; എൽ.ഡി.എഫ് കൺവീനർക്ക് കത്ത് നൽകി ആർ.എസ്.പി(എൽ)
advertisement
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കോവൂർ കുഞ്ഞുമോൻ. ഇക്കാര്യം ഉന്നയിച്ച് ആർ.എസ്.പി(എൽ) എൽ ഡി എഫ് കൺവീനർക്ക് കത്ത് നൽകി. ആർ എസ് പി (എൽ) സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പാണ് കത്ത് നൽകിയത്. തുടർച്ചയായി അഞ്ച് തവണ എംഎൽഎ ആയ കുഞ്ഞുമോനെ മന്ത്രിയാക്കണമെന്നതാണ് കത്തിലെ ആവശ്യം.
ഇടത് മന്ത്രിസഭയിൽ പ്രാതിനിധ്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് കുഞ്ഞുമോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് ടേം തുടർച്ചയായി വിജയിച്ചത് പരിഗണിക്കണമെന്നും ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിന്നതും കണക്കിലെടുക്കണമെന്ന് കുഞ്ഞുമോൻ ആവശ്യപ്പെടുന്നു.
advertisement
ആർ.എസ്.പി മുന്നണി വിട്ടപ്പോഴും കുഞ്ഞുമോൻ ഇടതു പക്ഷത്ത് തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി കുഞ്ഞുമോൻ വിജയിച്ചിരുന്നു. ഇത്തവണ 2790 വോട്ടിനാണ് ആർഎസ്പിയുടെ യുവ നേതാവ് ഉല്ലാസ് കോവൂരിനെ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.
Assembly Election 2021, Kerala Congress M, CPM, Jose K Mani, Thomas Chazhikkadan, RSP, Kovoor Kujumon, LDF, Pinarayi Vijayan, Pala, KM Mani
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 05, 2021 5:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സി.പി.എം വോട്ടുകള്‍ കാപ്പന് കിട്ടി'; പാലായിൽ ജോസ് കെ മാണിയുടെ തോല്‍വി പരിശോധിക്കണമെന്ന് തോമസ് ചാഴിക്കാടന്‍










