കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളം;സര്‍വേ റിപ്പോര്‍ട്ട് പരാമർശിച്ച് ആരോഗ്യമന്ത്രി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കേരളത്തിലെ സർക്കാർ എങ്ങനെ ജനങ്ങളെ ചേർത്ത് പിടിച്ചു എന്നതിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ് റിപ്പോർട്ടെന്നും മന്ത്രി വീണാജോർജ്
രാജ്യത്ത് ഏറ്റവും കൃത്യതയോടെ കോവിഡ് മരണങ്ങള്‍ കണക്കാക്കിയ സംസ്ഥാനം കേരളമാണെന്ന് വൈറ്റല്‍ രജിസ്‌ട്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് പരാമർശിച്ച്ആരോഗ്യ മന്ത്രി വീണാ ജോർജ്.റിപ്പോര്‍ട്ട് ഉദ്ദരിച്ചുകൊണ്ടുള്ള പത്രവാര്‍ത്ത മന്ത്രി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ആത്യന്തിക വിജയം സത്യത്തിനായിരിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള കുറിപ്പും പത്ര വാർത്തയോടൊപ്പം പങ്കുവച്ചിട്ടുണ്ട്
റിപ്പോർട്ട് കണ്ടപ്പോൾ കോവിഡ് കാലം വീണ്ടും ഓര്‍മ്മ വന്നെന്നും കോവിഡ് മരണങ്ങള്‍ കേരളത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നില്ല എന്നും സംവിധാനങ്ങൾ ആകെ പരാജയപ്പെട്ടുവെന്നും ചില കേന്ദ്രങ്ങൾ വ്യാപകമായി പ്രചരണം നടത്തിയെന്നും നേരിടേണ്ടിവന്ന ആരോപണങ്ങളെ കുറിച്ചും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിവരിക്കുന്നുണ്ട്.
കോവിഡ് കാലത്ത് സമൂഹത്തിൽ ഉണ്ടായ അധിക മരണങ്ങളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇത് നേരിട്ടുള്ള അണുബാധ കാരണം മാത്രം ഉണ്ടായിട്ടുള്ളവയല്ല. നേരിട്ട് അണുബാധകൾ കാരണം ഉണ്ടായ അധികമരണങ്ങൾക്കപ്പുറം മഹാമാരി കെടുതികൾ കാരണം നമ്മുടെ സമൂഹം മരണങ്ങളെ അഭിമുഖീകരിച്ചിട്ടില്ല എന്ന സത്യത്തിനു കൂടി ഇപ്പോൾ പുറത്തുവന്നിട്ടുള്ള തെളിവുകൾ അടിവരയിടുന്നു എന്നും വീണാ ജോർജ് കുറിപ്പിൽ പറയുന്നു. കേരളത്തിലെ സർക്കാർ എങ്ങനെ ജനങ്ങളെ ചേർത്ത് പിടിച്ചു എന്നതിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ് ഈ റിപ്പോർട്ടെന്നും മന്ത്രി വീണാജോർജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
May 10, 2025 10:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് മരണങ്ങള്‍ രാജ്യത്ത് ഏറ്റവും കൃത്യതയോടെ കണക്കാക്കിയ സംസ്ഥാനം കേരളം;സര്‍വേ റിപ്പോര്‍ട്ട് പരാമർശിച്ച് ആരോഗ്യമന്ത്രി