തിരുവനന്തപുരം: മുൻകൂർ അനുമതിയില്ലാതെ പൊലീസ് ഉദ്യോഗസ്ഥർ സിനിമയിലും സീരിയലുകളിലും അഭിനയിക്കുന്നതിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ മുന്നറിയിപ്പ്. ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കുലറിൽ വ്യക്തമാക്കി. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു.
അപേക്ഷിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും അനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ടുപോകാവൂ എന്നും 2015ലെ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അനുമതിക്കായി അപേക്ഷിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുമ്പായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങളിൽ വർധനയുണ്ടായ സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്. അഭിനയിക്കാൻ പ്രത്യേക ഫോമിൽ ഒരുമാസം മുമ്പേ അപേക്ഷ നല്‍കണമെന്ന് സർക്കുലറിൽ സൂചിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil Kant DGP, Kerala police