വിഴിഞ്ഞം സമരം; 157 കേസുകള്‍ പിൻവലിക്കാൻ സർക്കാർ തീരുമാനം

Last Updated:

പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നായിരുന്നു ലത്തീൻ അതിരൂപത ആവശ്യപ്പെട്ടിരുന്നത്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനെതിരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 157 കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 2022ല്‍ നടന്ന സമരത്തില്‍ ആകെ 199 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകളാണ് പിൻവവലിച്ചത്. ഗൗരവസ്വഭാവമുള്ള 42 കേസുകളിൽ നടപടി തുടരും.
കേസുകൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലഭിച്ച വിവിധ അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് കേസുകൾ പിൻവലിക്കാൻ സർക്കാർ തീരുമാനം എടുത്തത്. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്നായിരുന്നു ലത്തീൻ അതിരൂപത ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. കേസുകളിലുള്‍പ്പെട്ട 260 പേര്‍ സിറ്റി പൊലീസ് കമ്മീഷണർക്കും അപേക്ഷ നല്‍കിയിരുന്നു.
അതേസമയം, പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ നിലനില്‍ക്കും. നിലവില്‍ സര്‍ക്കാരും ലത്തീൻ സഭയും തമ്മിലുള്ള ധാരണ പ്രകാരമാണ് 157 കേസുകള്‍ പിൻവലിക്കാൻ തീരുമാനമായിരിക്കുന്നത്. എന്നാല്‍ ബിഷപ്പുമാര്‍ക്കെതിരെ ഉൾപ്പെടെ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന നിലപാടിലാണ് സമരസമിതി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിഴിഞ്ഞം സമരം; 157 കേസുകള്‍ പിൻവലിക്കാൻ സർക്കാർ തീരുമാനം
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement