COVID 19 | സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയിൽ അഞ്ചു പ്രവർത്തിദിവസം മാത്രം

Last Updated:

സർക്കാർ ഓഫീസുകളിൽ ഒരു സമയം 50 ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതിയുള്ളത്. ബാക്കിയുള്ള അമ്പത് ശതമാനം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ആഴ്ചയിൽ അഞ്ചു ദിവസമായിരിക്കും പ്രവൃത്തിദിവസം. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. രാവിലെ പത്തുമണി മുതൽ വൈകുന്നേരം അഞ്ചുമണി വരെയാണ് പ്രവൃത്തിസമയം.
അതേസമയം, സർക്കാർ ഓഫീസുകളിൽ ഒരു സമയം 50 ശതമാനം ജീവനക്കാർക്ക് മാത്രമാണ് അനുമതിയുള്ളത്. ബാക്കിയുള്ള അമ്പത് ശതമാനം ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടതാണ്.
You may also like:ആറ് ജീവനക്കാര്‍ക്ക്​ രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്​ടറി അടച്ചിട്ടു [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കോവിഡി​​ന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു:​ രമേശ്​ ചെന്നിത്തല [NEWS]
കേന്ദ്ര സർക്കാർ ഓഫീസുകൾ കേന്ദ്ര സർക്കാരിന്റെ നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവർത്തിക്കുക. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | സർക്കാർ ജീവനക്കാർക്ക് ഇനി ആഴ്ചയിൽ അഞ്ചു പ്രവർത്തിദിവസം മാത്രം
Next Article
advertisement
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
ഭീകരാക്രമണ കേസിലെ പ്രതിയായ ഡോക്ടർ‌ക്ക് ഗുജറാത്ത് ജയിലിൽ സഹതടവുകാരുടെ മർദനം; രാജ്യസ്‌നേഹം പ്രകടിപ്പിച്ചതെന്ന് മൊഴി
  • ഗുജറാത്തിലെ സബർമതി ജയിലിൽ ഭീകരാക്രമണ കേസിലെ പ്രതി ഡോ. അഹമദ് ജിലാനിയെ സഹതടവുകാർ മർദിച്ചു.

  • മർദനത്തിൽ ഡോക്ടർ അഹമദിന്റെ കണ്ണും മൂക്കും പരിക്കേറ്റു; ആശുപത്രിയിലേക്ക് മാറ്റി.

  • സഹതടവുകാർ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനാണ് ഭീകരവാദക്കേസിലെ പ്രതിയെ മർദിച്ചതെന്ന് മൊഴി നൽകിയതായി പോലീസ്.

View All
advertisement