നഷ്ടപരിഹാരം മതി, കേസെടുക്കേണ്ട; കൊച്ചി പുറംകടലിലെ കപ്പലപകടത്തിൽ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍
- Published by:meera_57
- news18-malayalam
Last Updated:
സമാനമായ കപ്പല്‍ അപകടങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലടക്കം കേസെടുത്ത ചരിത്രവും അവഗണിച്ചാണ് സർക്കാർ നീക്കം
കൊച്ചി പുറംകടലിലെ കപ്പൽ അപകടത്തിൽ കേസെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കപ്പൽ കമ്പനിയായ എംഎസ്‍സിക്കെതിരെ ഇപ്പോള്‍ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം മതിയെന്നുമാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.
സമാനമായ കപ്പല്‍ അപകടങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലടക്കം കേസെടുത്ത ചരിത്രവും അവഗണിച്ചാണ് സർക്കാർ നീക്കം. കേരള തീരത്തെയാകെ ആശങ്കയിലാക്കിയാണ് മെയ് 25ന് 'എം.എസ്.സി. എല്‍സാ 3' കടലില്‍ മുങ്ങിയത്. നാല് ദിവസം കഴിഞ്ഞ് കേന്ദ്ര ഷിപ്പിംഗ് ഡയറക്ടര്‍ ജനറലടക്കമുള്ള യോഗത്തിനു ശേഷം സര്‍ക്കാര്‍ കപ്പല്‍ അപടകടത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. എന്നിട്ടും അതേ യോഗത്തില്‍ തന്നെ കപ്പല്‍ കമ്പനിയായ 'എം.എസ്.സി. എല്‍സാ 3'ക്കെതിരെ തീരുമാനിച്ചു കേസൊന്നും വേണ്ടെന്ന്. എം.എസ്.സി. കമ്പനിക്ക് വിഴിഞ്ഞം തുറമുഖവുമായി നല്ല അടുപ്പമുണ്ടെന്നും കേരളത്തിലെ അവരുടെ പ്രവര്‍ത്തനത്തിന് സൽപ്പേര് ആവശ്യമാണെന്നുമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്ത ചീഫ് സെക്രട്ടറിയുടെ കുറിപ്പിൽ വ്യക്തമാക്കുന്നത്.
advertisement
കേസ് വേണ്ട, ക്ലെയിം മതിയെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടിനൊപ്പമാണ് കേന്ദ്ര സര്‍ക്കാരും. നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികള്‍ക്കാവണം മുന്‍ഗണന, കേസെടുത്താന്‍ കോടതി വ്യവഹാരങ്ങളെല്ലാം കഴിഞ്ഞ് നഷ്ടപരിഹാരം ലഭിക്കാന്‍ ഏറെ വൈകും. വിദേശത്തുള്ള ഇന്‍ഷൂറന്‍സ് കമ്പനിയുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടിലാണെന്നും കേന്ദ്രം സൂചിപ്പിക്കുന്നു. നിലവില്‍ തീരത്തെവിടെയും എണ്ണ മലിനീകരണമില്ലെന്ന് ഷിപ്പിംഗ് മന്ത്രാലയവും അറിയിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒളിച്ചുകളിയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.
Summary: The state government won't go ahead with filing a case against the shipwreck in Kochi, instead compensation has been sought from the shipping company
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2025 1:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നഷ്ടപരിഹാരം മതി, കേസെടുക്കേണ്ട; കൊച്ചി പുറംകടലിലെ കപ്പലപകടത്തിൽ കേസെടുക്കില്ലെന്ന് സര്‍ക്കാര്‍