'മന്ത്രി മന്ദിരങ്ങളിൽ സ്വിമ്മിങ് പൂളുകൾ നിര്‍മ്മിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍; സമ്മർദത്തിലാക്കി ബില്ലുകൾ ഒപ്പിടാൻ നോക്കേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താൻ എന്താണ് ഭരണഘടന വിരുദ്ധമായി ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കണം. സമ്മർദത്തിലാക്കി ബില്ലുകൾ ഒപ്പിടാൻ നോക്കേണ്ട, താൻ ഒരു സമ്മർദത്തിനും വഴങ്ങില്ലെന്നും ഗവർണ്ണർ വ്യക്തമാക്കി.ബില്ലുകൾ ഒപ്പിടാത്തതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോടായിരുന്നു ഗവര്‍ണ്ണറുടെ പ്രതികരണം.
സർക്കാർ ഇപ്പോൾ നടത്തുന്നത് ധൂർത്താണ്.മന്ത്രി മന്ദിരങ്ങളിൽ സ്വിമ്മിങ് പൂളുകൾ നിർമ്മിക്കുന്നതിന്റെ തിരക്കാണെന്നും ഗവർണ്ണർ വിമർശിച്ചു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെങ്കില്‍ തെളിവ് ഹാജരാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
advertisement
വലിയ ആഘോഷങ്ങള്‍ നടത്താനും മന്ത്രി മന്ദിരങ്ങളില്‍ സ്വിമ്മിങ് പൂള്‍ പണിയാനും സര്‍ക്കാരിന് കോടികളുണ്ട്. എന്നാല്‍, പെന്‍ഷനും ശമ്പളവും നല്‍കാന്‍ സര്‍ക്കാരിന് പണമില്ലെന്നും ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനേയും ബാധിച്ചുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
November 10, 2023 4:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മന്ത്രി മന്ദിരങ്ങളിൽ സ്വിമ്മിങ് പൂളുകൾ നിര്‍മ്മിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍; സമ്മർദത്തിലാക്കി ബില്ലുകൾ ഒപ്പിടാൻ നോക്കേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍