'കണ്ടെത്തലുകൾ ഗുരുതരം'; മാസപ്പടി വിവാദത്തിൽ വീണാ വിജയനെതിരെയുള്ള ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ

Last Updated:

''അന്വേഷണങ്ങളിലൂടെ നടത്തിയ കണ്ടെത്തലുകളാണ് ആദായനികുതി വകുപ്പ് രേഖകളിൽ ഉൾപ്പെടുത്തുന്നത്. പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. ഇത് ​ഗൗരവത്തോടെയാണ് കാണുന്നത്''

News18
News18
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ മാസപ്പടി ആരോപണം പരിശോധിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘കണ്ടെത്തലുകൾ ഗുരുതരമെന്ന് മാധ്യമങ്ങളിൽകൂടി മനസിലാക്കുന്നു. അരോപണങ്ങൾ ഉന്നയിക്കുന്ന വകുപ്പല്ല ആദായ നികുതി വകുപ്പ്. അന്വേഷണങ്ങളിലൂടെ നടത്തിയ കണ്ടെത്തലുകളാണ് ആദായനികുതി വകുപ്പ് രേഖകളിൽ ഉൾപ്പെടുത്തുന്നത്. പുറത്തുവന്നത് ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്. ഇത് ​ഗൗരവത്തോടെയാണ് കാണുന്നത്. മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് പിന്നീട് തീരുമാനിക്കും’ – ഗവർണർ പറഞ്ഞു.
advertisement
അതേസമയം, വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. രണ്ട് കമ്പനികൾ തമ്മിൽ ഒപ്പുവെച്ച കരാറാണെന്നും അതുപ്രകാരം പ്രതിഫലം പറ്റാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഏത് സേവനത്തിനാണ്‌ പണം കൈപ്പറ്റിയതെന്ന ചോദ്യത്തിന്‌ അദ്ദേഹം മറുപടി നൽകിയില്ല. സേവനം എന്താണെന്ന്‌ കമ്പനിയാണ്‌ പറയേണ്ടതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
”രണ്ടു കമ്പനികൾ തമ്മിലുള്ള സത്യസന്ധമായ കരാറാണ്‌. അതുമായി ബന്ധപ്പെട്ട് ക്രയവിക്രയങ്ങൾ നടത്താൻ അവർക്ക്‌ അവകാശമുണ്ട്‌. പ്രതിഫലവും വാങ്ങാം. സേവനം ലഭിച്ചെന്ന്‌ കമ്പനിയും വ്യക്തമാക്കിയിട്ടുണ്ട്‌. ആദായനികുതി സംബന്ധമായ കാര്യങ്ങളും പാലിച്ചിട്ടുണ്ട്‌. എന്നിട്ടും ഇതിനെ പർവതീകരിച്ച്‌ മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുകയാണ്. ഇത്‌ കണക്കിൽപ്പെട്ട പണം തന്നെയാണ്‌” -എം വി ഗോവിന്ദൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കണ്ടെത്തലുകൾ ഗുരുതരം'; മാസപ്പടി വിവാദത്തിൽ വീണാ വിജയനെതിരെയുള്ള ആരോപണം അന്വേഷിക്കുമെന്ന് ഗവർണർ
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement