മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തും NIA റെയ്ഡ്; പരിശോധന പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ

Last Updated:

നാലിടങ്ങളിൽ ഒരേ സമയത്താണ് പരിശോധന തുടങ്ങിയത്

News18
News18
തിരുവനന്തപുരം:  സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തുവെന്നാണ് വിവരം.
മലപ്പുറത്ത് നാലിടങ്ങളിലാണ് പരിശോധന.വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിൽ ഒരേ സമയമാണ് പരിശോധന.
സാമ്പത്തിക സ്‌ത്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. സംഘടന നിരോധിച്ചതിനു പിന്നാലെ രാജ്യവ്യാപകമായി പി എഫ് ഐ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന നടത്തി വരികയായിരുന്നു. അതിന്റെ തുടർച്ചയാണ് ഇന്നത്തെ പരിശോധനകളും.
advertisement
നേരത്തെ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി, മൂന്നാര്‍ വില്ല വിസ്ത’ പ്രൈവറ്റ് ലിമിറ്റഡ് റിസോർട്ട്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ്, വള്ളുവനാട് ഹൗസ്‌ തുടങ്ങിയവ പിഎഫ്ഐയുടെ പരിശീലനകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു എന്ന കണ്ടെത്തിയതിനെ തുടർന്ന് എൻഐഎ കണ്ടുകെട്ടിയിരുന്നു.
കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം ഇതുവരെ ഇരുന്നൂറിലധികം പേരാണ് രാജ്യവ്യാപകമായി എൻഐഎയും ഇഡിയും നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തും NIA റെയ്ഡ്; പരിശോധന പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്നവരുടെ വീടുകളിൽ
Next Article
advertisement
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
കൃത്രിമ മഴ പെയ്യിക്കാൻ കഴിഞ്ഞില്ല; ഡൽഹിയിൽ ക്ലൗഡ് സീഡിങ് പരാജയം
  • ഡൽഹിയിൽ 1.2 കോടി രൂപ മുടക്കി നടത്തിയ കൃത്രിമ മഴ പരീക്ഷണം പരാജയപ്പെട്ടു.

  • വായു ഗുണനിലവാരം മോശമായ ഡൽഹിയിൽ ക്ലൗഡ് സീഡിംഗ് പരീക്ഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.

  • പരീക്ഷണത്തെ വിമർശിച്ച് ആം ആദ്മി പാർട്ടി

View All
advertisement