മലപ്പുറത്ത് നിപ സംശയം; മരണപ്പെട്ട രോ​ഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്

Last Updated:

ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്.

മലപ്പുറം പെരിന്തൽമണ്ണയിൽ മരിച്ചയാളുടെ പ്രാഥമിക സ്രവ പരിശോധനയിൽ നിപ സ്ഥിരീകരിച്ചതോടെ  സമ്പർക്കപട്ടിക പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്. യുവാവുമായി സമ്പർക്കത്തിലേർക്കപ്പെട്ട 26 പേരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രാഥമിക സ്ഥിരീകരണം വന്നതോടെ
തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോ​ഗവും ചേർന്നു.
സെപ്റ്റംബർ 9-നാണ് പെരിന്തൽമണ്ണയിലെ എംഇഎസ് മെഡിക്കൽ കോളേജിൽ വച്ച് യുവാവ് മരിച്ചത്. വെള്ളിയാഴ്ചയാണ് പ്രാഥമിക സാംപിൾ പരിശോധന നടത്തിയത്. തുടർന്ന്, സ്ഥിരീകരണത്തിനായി പൂനൈ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാംപിൾ അയച്ചു. നിപ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചാൽ, തുടർ നടപടികളിലേക്ക് കടക്കും.
മലപ്പുറം വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. ബെംഗുളുരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വച്ച് മരിച്ചത്. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി സ്ഥിതി ചെയ്യുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് നിപ സംശയം; മരണപ്പെട്ട രോ​ഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടിക പുറത്ത് വിട്ട് ആരോ​ഗ്യവകുപ്പ്
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement