മോഹൻലാലിന്റെ 'കൊമ്പ്' എടുത്ത് കോടതി; നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
- Published by:Sarika N
- news18-malayalam
Last Updated:
ആനക്കൊമ്പ് കൈവശം വച്ച മോഹൻലാലിന്‍റെ നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സർക്കാരിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വച്ച മോഹൻലാലിന്‍റെ നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.
സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയത്.
സർക്കാർ നടപടിയിൽ വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. 2015 ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2011 ലാണ് എറണാകുളത്തെ മോഹൻലാലിന്‍റെ വീട്ടിൽ റെയ്ഡിനിടെ ആദായ നികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെത്തിയത്.
ഇത് കണ്ടെത്തുന്ന സമയത്ത് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് മോഹൻലാലിനുണ്ടായിരുന്നില്ല. പിന്നീട് മോഹൻലാലിന്‍റെ അപേക്ഷ പരിഗണിച്ച സർക്കാർ 2015 ൽ കൈവശ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
advertisement
Summary: The Kerala High Court on October 24 held that the ownership certificates issued by the Kerala Government to actor Mohanlal for possessing ivory are illegal and unenforceable in law. A Division Bench comprising Justice AK Jayasankaran Nambiar and Justice Jobin Sebastian struck down the Government Orders and ownership certificates dated January 16, 2016, and April 6, 2016, issued by the Principal Chief Conservator of Forests and Wildlife in favour of the actor.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
October 24, 2025 12:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോഹൻലാലിന്റെ 'കൊമ്പ്' എടുത്ത് കോടതി; നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി


