'കുഴിമാടത്തിലെത്തിയാലും സമ്മർദത്തിന് കീഴ്‌പ്പെടില്ല'; ജഡ്‌ജിമാരെ വിമർശിച്ച് പോസ്റ്റിട്ട മുൻ എംഎൽഎ ആർ രാജേഷിനെതിരെ ഹൈക്കോടതി

Last Updated:

'കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ സമ്മർദത്തിലാക്കാനാണ് ശ്രമമെങ്കിൽ അതു നടക്കില്ല. കുഴിമാടത്തിലെത്തിയാലും സമ്മർദത്തിന് കീഴ്‌പ്പെടില്ല'

ആർ രാജേഷ്
ആർ രാജേഷ്
കൊച്ചി: കേരള സർവകലാശാലാ സിൻഡിക്കറ്റ് അംഗവും സിപിഎം നേതാവും മാവേലിക്കര മുൻ എംഎൽഎയുമായ ആർ രാജേഷിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. വിധി പറയാൻ മാറ്റിയ കേസിൽ ജഡ്ജിമാർ‍ക്കും കോടതിക്കുമെതിരെ രാജേഷ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടെന്നും ഇതിന്റെ ഉത്തരവാദിത്തിൽനിന്ന് ഒഴിയാമെന്ന് കരുതേണ്ടെന്നും ജസ്റ്റിസ് ഡി കെ സിങ് വാക്കാല്‍ നിരീക്ഷിച്ചു.
‌നിലവില്‍ കേരള സർവകലാശാലയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലെ കേസുകൾ പരിഗണിക്കുന്ന ജഡ്ജിമാർക്കെതിരെ രാജേഷ് സമൂഹമാധ്യമത്തിലിട്ട കുറിപ്പാണ് കോടതിയുടെ രോഷത്തിന് ഇടയാക്കിയത്. പൊതുസമൂഹത്തിനു മുന്നിൽ ജഡ്ജിമാരുടെ സൽപേര് ഇല്ലാതാക്കാനും ജു‍ഡീഷ്യറിയുടെ അന്തസിനെ താറടിച്ചു കാണിക്കാനുമാണ് ഇത്തരത്തിലുള്ള കാര്യങ്ങളെന്ന് കോടതി പറഞ്ഞു. ഒറ്റ ദിവസം കൊണ്ടുണ്ടാകുന്നതല്ല സൽപേര്.
കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ സമ്മർദത്തിലാക്കാനാണ് ശ്രമമെങ്കിൽ അതു നടക്കില്ല. കുഴിമാടത്തിലെത്തിയാലും സമ്മർദത്തിന് കീഴ്‌പ്പെടില്ല. ജഡ്ജിമാർക്കെതിരെ ദുഷിപ്പ് പറയുന്നത് ശരിയല്ലെന്നും ഇത് ബുദ്ധിമുട്ടിക്കുന്നതാണെന്നും ജസ്റ്റിസ് സിങ് പറഞ്ഞു. രാജേഷിനെതിരെ കോടതിയലക്ഷ്യത്തിനു നടപടി എടുക്കുമെന്ന് ജസ്റ്റിസ് ഡി കെ സിങ് മുന്നറിയിപ്പ് നൽകി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഴിമാടത്തിലെത്തിയാലും സമ്മർദത്തിന് കീഴ്‌പ്പെടില്ല'; ജഡ്‌ജിമാരെ വിമർശിച്ച് പോസ്റ്റിട്ട മുൻ എംഎൽഎ ആർ രാജേഷിനെതിരെ ഹൈക്കോടതി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement