‘രക്ഷാപ്രവർത്തന’ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെയുള്ള കേസിന് ഹൈക്കോടതി സ്റ്റേ
- Published by:Nandu Krishnan
- news18-malayalam
Last Updated:
എറണാകുളം സിജെഎം കോടതിയിലുള്ള കേസിനാണ് മൂന്നു മാസത്തേക്ക് സ്റ്റേ നൽകിയത്
നവകേരള സദസിനിടയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ 'രക്ഷാപ്രവർത്തന' പരാമർത്തിന്റെ പേരിലെടുത്ത കേസിലെ എല്ലാ നടപടികളും നിറുത്തിവെക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. എറണാകുളം സിജെഎം കോടതിയിലുള്ള കേസിനാണ് മൂന്നു മാസത്തേക്ക് സ്റ്റേ നൽകിയത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസായിരുന്നു പരാതി നൽകിയത്. പിണറായി വിജയനെതിരെ കേസെടുക്കണമെങ്കിൽ ഗവർണറിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി ഹാജരാക്കണമെന്ന് നിർദ്ദേശിച്ച സിജെഎം കോടതി പരാതിക്കാരന് 4 മാസത്തെ സമയം അനുവദിച്ചിരുന്നു.
തുടർന്ന് ഹൈക്കോടതിയെ സമീപിച്ച പിണറായി പരാതിക്കാരനായ മുഹമ്മദ് ഷിയാസ് കേസിലെ സാക്ഷിയല്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു. സംഭവം നടന്നത് എറണാകുളം സിജെഎം കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നും അതിനാൽ നടപടിയെടുക്കാൻ കോടതിക്ക് അധികാരമില്ലെന്നുമായിരുന്നു പിണറായിയുടെ വാദം.തുടർന്ന് ജസ്റ്റിസ് വി.ജി.അരുൺ മൂന്നു മാസത്തെ സ്റ്റേ അനുവദിക്കുകയായിരുന്നു. കേസിൽ സർക്കാരിനും പരാതിക്കാരനും നോട്ടീസയയ്ക്കാനും കോടതി നിർദേശിച്ചു.
നവ കേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. പ്രതിഷേധക്കാർ വാഹനത്തിനി മുന്നിൽ വീഴാതിരിക്കാനുള്ള രക്ഷാപ്രവർത്തനം എന്നായിരുന്നു മുഖ്യമന്ത്രി നടപടിയെ വിശേഷിപ്പിച്ചത്. ഇതിനെതിരെ മുഹമ്മദ് ഷിയാസ് പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
July 17, 2025 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘രക്ഷാപ്രവർത്തന’ പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരെയുള്ള കേസിന് ഹൈക്കോടതി സ്റ്റേ