വീണ്ടും പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും, കൂടെ 60 പുതുമുഖങ്ങളും; 'സന്തോഷ് ട്രോഫി' ഷൂട്ടിംഗ് ഉടൻ ആരംഭിക്കും

Last Updated:

തിരുവല്ലയിൽ വച്ച് നടന്ന ഓഡീഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു

സന്തോഷ് ട്രോഫി
സന്തോഷ് ട്രോഫി
വിപിൻ ദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം 'സന്തോഷ് ട്രോഫി'യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം 60 പുതുമുഖങ്ങളുടെ നിര വരുന്നത്. തിരുവല്ലയിൽ വച്ച് നടന്ന ഓഡീഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു.
പുതിയ കഥകളിലൂടെ, അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കയ്യിലെടുത്ത വിപിൻ ദാസ് 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള സംവിധാന ചിത്രമാണിത്, ലിസ്റ്റിനുമായി ചേർന്നുള്ള ആദ്യ ചിത്രവും.
പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളെയും അവതരിപ്പിക്കുന്നു എന്നതാണ് ഈ പ്രോജക്ടിനെ കൂടുതൽ സവിശേഷമാക്കുന്നത്. ഇന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളുമായി സ്‌ക്രീൻ പങ്കിടാൻ പുതുമുഖങ്ങൾക്ക് അവസരമൊരുക്കുന്ന, സിനിമാ മേഖലയിലേക്ക് പുതിയ ഊർജ്ജവും കഴിവും കൊണ്ടുവരാനുള്ള ധീരമായ ശ്രമമാണ് ഈ വലിയ തോതിലുള്ള അഭിനേതാക്കളുടെ നീക്കത്തെ പ്രതിഫലിപ്പിക്കുന്നത്.
advertisement
സംവിധാന സമ്പന്നമായ ബ്ലോക്ക്ബസ്റ്ററുകൾക്ക് പിന്തുണ നൽകിയതിന് പേരുകേട്ട ലിസ്റ്റിൻ സ്റ്റീഫന്റെയും, പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ കീഴിൽ നിരൂപക പ്രശംസ നേടിയ പ്രോജക്ടുകൾ നൽകിയ സുപ്രിയ മേനോന്റെയും സംയുക്ത നിർമ്മാണ ശക്തിയോടെ, 'സന്തോഷ് ട്രോഫി' പ്രതീക്ഷകൾ നൽകുന്നു. നിർമ്മാണത്തിൽ മാത്രമല്ല കെജിഎഫ്, കാന്താര, സലാർ എന്നീ ചിത്രങ്ങളുടെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും കൈകോർത്ത് ഗംഭീര വിജയങ്ങൾ നേടിയിട്ടുണ്ട്.
പുതിയ ചിത്രമായ കാന്താര ചാപ്റ്റർ -1 ലൂടെയും ഇരുകമ്പനികളും വീണ്ടും കൈകോർക്കുന്നു. വിജയങ്ങൾ കുറിക്കുന്ന ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം 'സന്തോഷ് ട്രോഫി'യുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഇപ്പോൾ ഈ പ്രഖ്യാപനം ആരാധകരിലും സിനിമാപ്രേമികളിലും യുവ തലമുറയിലും ആവേശത്തിന്റെ ഒരു തരംഗം സൃഷ്ടിച്ചിട്ടുണ്ട്.
advertisement
Summary: Actor, producer, director Prithviraj Sukumaran and producer Listin Stephen are joining hands again for the upcoming movie Santhosh Trophy. As many as 60 fresh faces are acting in the film
മലയാളം വാർത്തകൾ/ വാർത്ത/Film/
വീണ്ടും പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും, കൂടെ 60 പുതുമുഖങ്ങളും; 'സന്തോഷ് ട്രോഫി' ഷൂട്ടിംഗ് ഉടൻ ആരംഭിക്കും
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement