SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ
- Published by:Rajesh V
- news18-malayalam
Last Updated:
മാർച്ച് 12ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും അപ്പീൽ നല്‍കിയത്
കൊച്ചി: വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർ ഉൾപ്പെടെ നാല് എസ്എൻഡിപി യോഗം ഡയറക്ടർമാരെ അയോഗ്യരാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശന് പുറമേ, പ്രസിഡന്റ് ഡോ. എം എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയ്ക്കണ്ടി സന്തോഷ് എന്നിവരുടെ അയോഗ്യതയ്ക്കാണ് സ്റ്റേ.
അപ്പീലിൽ എതിർകക്ഷികൾക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നോട്ടിസ് അയച്ചു. അപ്പീലുകൾ അന്തിമ വാദത്തിനായി ജൂണിൽ പരിഗണിക്കും. മാർച്ച് 12ലെ സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധി മറികടന്നുള്ളതുമാണെന്ന് ആരോപിച്ചാണ് വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും അപ്പീൽ നല്‍കിയത്.
Summary: The Kerala High Court Division Bench has granted a significant stay on a previous Single Bench order that disqualified four top directors of the SNDP Yogam, including General Secretary Vellappally Natesan.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 23, 2026 2:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് ആശ്വാസം; അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ







