തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധ പരിപാടികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടനയുടെ പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫോറം (ഐ സി എഫ്) ഇന്ന് രാത്രി വിവിധ രാഷ്ട്രങ്ങളിലായി 65 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും. പ്രതിഷേധ പരിപാടികളെ സുന്നി സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കൾ അഭിവാദ്യം ചെയ്യും.
തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. നിയമത്തിന് വഴങ്ങാതെ ഒളിച്ചോടിയ ക്രമിനല്‍ കേസ് പ്രതി ഒരു ജില്ലയുടെ നിയമവാഴ്ചയെ നിയന്ത്രിക്കുന്നത് അപമാന കരമാണെന്നും ഇത്തരത്തില്‍ പൊതുസമൂഹത്തെ അവഹേളിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read-
ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയ സംഭവം നിയമവാഴ്ചയോടുള്ള വെല്ലുവിളി: PK കുഞ്ഞാലിക്കുട്ടികൊല്ലത്ത് ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി, ഇടുക്കിയിൽ അബ്ദുൽ കരീം സഖാഫി, പത്തനംതിട്ടയിൽ നിസാമുദ്ദീൻ ഫാളിലി, കോട്ടയത്ത് ലബീബ് സഖാഫി, എറണാകുളത്ത് അബ്ദുൽ ജബ്ബാർ സഖാഫി, തൃശൂരിൽ എം എം ഇബ്രാഹീം, പാലക്കാട്ട് ഉമർ ഓങ്ങല്ലൂർ, മലപ്പുറത്ത് വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി, കോഴിക്കോട്ട് എൻ അലി അബ്ദുള്ള, വയനാട്ടിൽ ഷശറഫുദ്ദീൻ അഞ്ചാംപീടിക, കണ്ണൂരിൽ എം കെ ഹാമിദ് മാസ്റ്റർ, കാസർകോട്ട് സി എൻ ജഅ്ഫർ എന്നിവർ അഭിസംബോധന ചെയ്ത് സംസാരിച്ചു.
തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ മാർച്ചിൽ കേരള മുസ്‌ലിം ജില്ലാ പ്രസിഡന്റ് ഹാഷിം ഹാജി ആലംകോട് അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, സമസ്ത ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് കളിയിക്കാവിള, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി അബുല്‍ ഹസന്‍ വഴിമുക്ക്, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സുല്‍ഫിക്കര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഷാന്‍ സഖാഫി, ജാബിര്‍ ഫാളിലി തുടങ്ങിയവർ സംസാരിച്ചു.
അഡ്വ. കെ എച്ച് എം മുനീര്‍, കെ എ സലാം മുസ്‌ലിയാര്‍ വിഴിഞ്ഞം, റാഫി ആലംകോട്, മിഖ്ദാദ് ഹാജി ബീമാപള്ളി, മുഹമ്മദ് ഷരീഫ് സഖാഫി എഴിപ്പുറം, സിദ്ദീഖ് സഖാഫി ബീമാപള്ളി, സനൂജ് വഴിമുക്ക്, റിയാസുദ്ദീന്‍ കപ്പാംവിള, മുഹമ്മദ് ജാസ്മിന്‍, ഖലീല്‍ ലത്വീഫി, നിസാര്‍ കാമില്‍ സഖാഫി, റിയാസ് ആറ്റിങ്ങല്‍, മുഹമ്മദ് വിഴിഞ്ഞം, അന്‍സര്‍ ജൗഹരി, നൗഫല്‍ പള്ളിപ്പുറം, ഷാഫി നെടുമങ്ങാട്, സിദ്ധീഖ് ജൗഹരി വിളപ്പില്‍ ശാല, അബ്ദുള്ള ഫാളിലി, ഹിഷാം ബീമാപള്ളി, നസാഫി തങ്ങള്‍, മുഹമ്മദ് കണ്ണ് റാലിക്ക് നേതൃത്വം നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.