advertisement

Sadak Suraksha Abhiyan: ആർക്കാ ഇത്ര ധൃതി! ഡെലിവറി ജീവനക്കാരുടെ അമിതവേഗം; നയംമാറ്റണമെന്ന് ഫുഡ്, ഗ്രോസറി വിതരണ കമ്പനികളോട് MVD

Last Updated:

ഏഴ് മിനിറ്റോ 20 മിനിറ്റോ കൊണ്ട് സാധനങ്ങൾ എത്തിക്കുമെന്ന കമ്പനികളുടെ വാഗ്ദാനം റോഡുകളിൽ അപകടകരമായ ഡ്രൈവിംഗിന് കാരണമാകുന്നുവെന്ന് എം വി ഡി ചൂണ്ടിക്കാട്ടുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഫുഡ്, ഗ്രോസറി വിതരണ കമ്പനികളുടെ ജീവനക്കാരുടെ അമിത വേഗതയും ഗതാഗത നിയമലംഘനങ്ങളും കർ‌ശനമായി തടയാൻ മോട്ടോർ വാഹന വകുപ്പ് (MVD). ഡെലിവറി ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ പ്രമുഖ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്ക്കറ്റ് എന്നിവയ്ക്ക് കേരള മോട്ടോർ വാഹന വകുപ്പ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. തങ്ങളുടെ ഡെലിവറി നയങ്ങളിൽ മാറ്റം വരുത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
കമ്പനികളുടെ ഡാർക്ക് സ്റ്റോറുകൾക്കും പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാർക്കുമാണ് നോട്ടീസ് നൽകിയത്. 15 ദിവസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമങ്ങൾക്ക് അനുസൃതമായി ആഭ്യന്തര നയങ്ങളിൽ മാറ്റം വരുത്തണമെന്നാണ് എംവിഡി നിർദേശിച്ചത്. നിശ്ചിത സമയത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും എം വി ഡി മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്.
അതിവേഗ ഡെലിവറി ഭീഷണി
ഏഴ് മിനിറ്റോ 20 മിനിറ്റോ കൊണ്ട് സാധനങ്ങൾ എത്തിക്കുമെന്ന കമ്പനികളുടെ വാഗ്ദാനം റോഡുകളിൽ അപകടകരമായ ഡ്രൈവിംഗിന് കാരണമാകുന്നുവെന്ന് എം വി ഡി ചൂണ്ടിക്കാട്ടുന്നു. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, ഹെൽമറ്റ് ധരിക്കാതിരിക്കൽ, വൺവേ ട്രാഫിക്കറ്റ് പാലിക്കാതിരിക്കൽ, നടപ്പാതകളിലൂടെയുള്ള ഡ്രൈവിംഗ് എന്നിവ ഡെലിവറി പങ്കാളികൾക്കിടയിൽ പതിവാണെന്ന് അധികൃതർ കണ്ടെത്തി. അപകടഭീതി കാരണം മറ്റ് റോഡ് യാത്രക്കാർ പലപ്പോഴും ഈ ഡെലിവറി വാഹനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി പോകേണ്ടി വരുന്ന അവസ്ഥയാണുള്ളത്.
advertisement
അമിത സമ്മർദം
വരുമാനം വർധിപ്പിക്കുന്നതിനായി ഓർഡറുകൾ വേഗത്തിൽ പൂർത്തിയാക്കാൻ ഡെലിവറി തൊഴിലാളികൾ വലിയ സമ്മർദത്തിലാണെന്ന് മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നിശ്ചയിക്കുന്ന അപ്രായോഗികമായ സമയപരിധികളും വിപണി പിടിക്കാനുള്ള അവരുടെ തന്ത്രങ്ങളും റോഡ് സുരക്ഷയെ സാരമായി ബാധിക്കുന്നു.
സുരക്ഷ പരമപ്രധാനം
വാണിജ്യപരമായ മത്സരത്തിന് വേണ്ടി പൊതുജനങ്ങളുടെ സുരക്ഷ ബലികൊടുക്കാൻ കഴിയില്ലെന്ന് എംവിഡി വ്യക്തമാക്കി. അപകടങ്ങൾ തടയുന്നതിനും ജീവൻ സംരക്ഷിക്കുന്നതിനുമായി ഉത്തരവാദിത്തമുള്ള ബിസിനസ് രീതികൾ പിന്തുടരാനും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ തയാറാകണമെന്ന് നിർദേശത്തിൽ പറയുന്നു.
advertisement
Summary: The Kerala Motor Vehicles Department (MVD) has issued a formal notice to major quick-commerce platforms—including Blinkit, Swiggy, Zepto, and Bigbasket—demanding an immediate overhaul of their delivery policies to prioritize road safety. The companies and their "dark store" operators have been given 15 days to align their internal delivery protocols with traffic safety regulations. Failure to comply will lead to further legal action. The MVD identified aggressive marketing promises of ultra-fast deliveries (7 to 20 minutes) as a primary cause for reckless driving behavior. These unrealistic deadlines force riders into dangerous maneuvers to meet targets.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sadak Suraksha Abhiyan: ആർക്കാ ഇത്ര ധൃതി! ഡെലിവറി ജീവനക്കാരുടെ അമിതവേഗം; നയംമാറ്റണമെന്ന് ഫുഡ്, ഗ്രോസറി വിതരണ കമ്പനികളോട് MVD
Next Article
advertisement
Sadak Suraksha Abhiyan: ആർക്കാ ഇത്ര ധൃതി! ഡെലിവറി ജീവനക്കാരുടെ അമിതവേഗം; നയംമാറ്റണമെന്ന് ഫുഡ്, ഗ്രോസറി വിതരണ കമ്പനികളോട് MVD
ആർക്കാ ഇത്ര ധൃതി! ഡെലിവറി ജീവനക്കാരുടെ അമിതവേഗം; നയംമാറ്റണമെന്ന് ഫുഡ്, ഗ്രോസറി വിതരണ കമ്പനികളോട് MVD
  • അമിതവേഗം, നിയമലംഘനം, അപകടങ്ങൾ വർധിച്ചതോടെ എംവിഡി ഡെലിവറി കമ്പനികൾക്ക് നോട്ടീസ് നൽകി

  • 7-20 മിനിറ്റ് ഡെലിവറി വാഗ്ദാനങ്ങൾ അപകടകരമായ ഡ്രൈവിംഗിന് കാരണമാകുന്നുവെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു

  • 15 ദിവസത്തിനുള്ളിൽ നയങ്ങൾ മാറ്റണമെന്ന നിർദേശം, പാലിക്കാതെ പോയാൽ നിയമനടപടികൾ നേരിടേണ്ടി വരും

View All
advertisement