ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു; പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത് നൽകില്ല

Last Updated:

ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവിൽ വന്നു. ലൈസന്‍സ് ഡിജി ലോക്കറിലേക്ക് ഡൗണ്‍ ലോഡ് ചെയ്യാം. വാഹന പരിശോധനാ സമയത്ത് ഇനി മുതല്‍ ഡിജി ലൈസന്‍സ് കാണിച്ചാല്‍ മതി. സ്വന്തമായി പിവിസി കാര്‍ഡ് പ്രിന്റ് ചെയ്ത് സൂക്ഷിക്കാം.
ഡൗണ്‍ലോഡ് യുവര്‍ ഡിജിറ്റല്‍ ലൈസന്‍സ് എന്ന ഡിവൈഡിഎല്‍ പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത ഡ്രൈവിങ് ലൈസന്‍സ് ലഭിക്കില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ചുകഴിഞ്ഞാല്‍ വെബ്സൈറ്റില്‍നിന്ന് ലൈസന്‍സ് ഡൗണ്‍ലോണ്‍ ചെയ്യണം. ഇത് ഡിജി ലോക്കര്‍, എം പരിവാഹന്‍ ആപ്പുകളില്‍ സൂക്ഷിക്കാം. ആവശ്യക്കാര്‍ക്ക് സ്വന്തമായി പ്രിന്റ് എടുക്കുകയും ചെയ്യാം.
ലൈസന്‍സ് പാസായവര്‍ക്ക് പ്രിന്റഡ് ലൈസന്‍സ് കിട്ടുന്നതടക്കം കാലതാമസം നേരിട്ടിരുന്നു. ഈ പ്രശ്‌നം കൂടി പരിഹരിക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
advertisement
പല ഇലക്ട്രിക് വാഹനങ്ങളിലും സ്‌ക്രീൻ അധിഷ്‌ഠിത ഡോക്യുമെന്റ് ഡിസ്‌പ്ലേ സംവിധാനം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്. അവ ഡിജിറ്റൽ ലൈസൻസുകൾ പ്രദർശിപ്പിക്കാനും ഉപയോഗിക്കാം. ഡിജിലോക്കർ ഓപ്ഷൻ ഉപയോഗപ്പെടുത്താൻ എംവിഡി അപേക്ഷകരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത് രാജ്യവ്യാപകമായി അംഗീകരിക്കപ്പെടുന്ന സാഹചര്യത്തിലാണിത്.
മുമ്പ്, ഡ്രൈവിംഗ് ലൈസൻസ് കാർഡുകൾ വിതരണം ചെയ്യുന്നതിലെ ബാക്ക് ലോഗ് പരിഹരിച്ച് ഒരേ ദിവസം അച്ചടിക്കും വിതരണത്തിനും അനുമതി നൽകിയിരുന്നു. എന്നിരുന്നാലും, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ (ആർസി) നൽകുന്നതുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ നിലനിൽക്കുകയാണ്.
Summary: Kerala Motor Vehicle Department has rolled out the Download Your Driving Licence (DYDL) system, enabling applicants who pass their driving tests to access their driving licences digitally.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡിജിറ്റല്‍ ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നിലവില്‍ വന്നു; പുതിയ അപേക്ഷകര്‍ക്ക് ഇനി പ്രിന്റ് ചെയ്ത് നൽകില്ല
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement