Kerala Police പെരുമഴക്കാലത്ത് ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക; 12 മുന്നറിയിപ്പുകൾ

Last Updated:

.വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുക

തിരുവനന്തപുരം:കേരളത്തില്‍ ശക്തമായ മഴ(Rain) തുടരുന്ന സാഹചര്യത്തില്‍ മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട  നിര്‍ദ്ദേശങ്ങളുമായി. കേരള പോലീസ്(Kerala Police) ഫേസബുക്കിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചത്.മഴക്കാലത്ത് അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹര്യത്തില്‍ കൂടിയാണ്‌ പോലീസ് നടപടി.
1)വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക.
2)ഓടകളും മാന്‍ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങിയവ അപകടത്തിന് കാരണമാകാം.
3)റോഡില്‍ വെള്ളക്കെട്ടിലൂടെ, അതല്പം ചെറിയ വെള്ളക്കെട്ടെങ്കില്‍ പോലും വേഗത്തില്‍ വാഹനം ഓടിക്കാന്‍ തോന്നും. അത് അത്യന്തം അപകടകരമായ ജലപാളി പ്രവര്‍ത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
4)മഴയത്ത് മറ്റ് വാഹനങ്ങളില്‍ നിന്ന് അകലം പാലിച്ച് ഓടിക്കണം, മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീന്‍ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈര്‍പ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ നമ്മള്‍ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നില്‍ക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവര്‍ത്തിക്കണമെന്നും ഇല്ല.
advertisement
5) വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.
6)സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.
7)മഴയത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയൊ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
8)തീര്‍ത്തും ഒഴിവാക്കാന്‍ സാഹചര്യത്തില്‍ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.
advertisement
9)ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
10)മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുന്‍കൂട്ടി യാത്രതിരിക്കുക.
പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക.
advertisement
1.വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുക. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.ഓടകളും മാന്‍ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും തുടങ്ങിയവ അപകടത്തിന് കാരണമാകാം.
2.റോഡില്‍ വെള്ളക്കെട്ടിലൂടെ അതല്പം ചെറിയ വെള്ളക്കെട്ടെങ്കില്‍ പോലും വേഗത്തില്‍ വാഹനം ഓടിക്കാന്‍ തോന്നും. അത് അത്യന്തം അപകടകരമായ ജലപാളി പ്രവര്‍ത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.
3. മഴയത്ത് മറ്റ് വാഹനങ്ങളില്‍ നിന്ന് അകലം പാലിച്ച് ഓടിക്കണം, മുന്നില്‍ പോകുന്ന വാഹനങ്ങളില്‍ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീന്‍ഷീല്‍ഡില്‍ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈര്‍പ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാല്‍ മുന്നിലെ വാഹനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ നമ്മള്‍ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നില്‍ക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവര്‍ത്തിക്കണമെന്നും ഇല്ല.
advertisement
4.സഡന്‍ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.
5. മഴയത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെന്‍ഷന്‍ ലൈനുകളുടെ താഴെയൊ ആകാതിരിക്കാന്‍ ശ്രദ്ധിക്കുക.
6.തീര്‍ത്തും ഒഴിവാക്കാന്‍ സാഹചര്യത്തില്‍ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോള്‍ ഫസ്റ്റ് ഗിയറില്‍ മാത്രം ഓടിക്കുക. ഈ അവസരത്തില്‍ വണ്ടി നില്‍ക്കുകയാണെങ്കില്‍ ഒരു കാരണവശാലും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാതെ വണ്ടിയില്‍ നിന്നും ഇറങ്ങി തള്ളി മാറ്റാന്‍ ശ്രമിക്കണം.
7. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കില്‍ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറില്‍ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.
advertisement
8. വെള്ളക്കെട്ടിലൂടെ കടന്ന് പോകുമ്പോള്‍ ഏസി ഓഫ് ചെയ്യുക.
9.മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുന്‍കൂട്ടി യാത്രതിരിക്കുക.
10.പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനത്തില്‍ വെള്ളം കയറിയെങ്കില്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിക്കരുത്. സര്‍വ്വീസ് സെന്ററില്‍ അറിയിക്കുക.
11. മഴക്കാലത്ത് ഗൂഗിളിനെ മാപ്പിനെ ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.
12.വാഹനത്തിന്റെ ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുക.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police പെരുമഴക്കാലത്ത് ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക; 12 മുന്നറിയിപ്പുകൾ
Next Article
advertisement
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
അന്തസ്സ് തന്നെ മുഖ്യം! സംസ്ഥാനത്തെ തടവുകാരുടെ കൂലി പത്ത് മടങ്ങോളം വർധിപ്പിച്ചു
  • സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കൂലി പത്ത് മടങ്ങ് വർധിപ്പിച്ച് 530 മുതൽ 620 രൂപയാക്കി

  • സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺസ്‌കിൽഡ് വിഭാഗങ്ങളായി വേതന ഘടന ഏകീകരിച്ച് പരിഷ്‌കരിച്ചു

  • വേതന വർധനവ് തടവുകാരുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നിർണായക നടപടിയാണെന്ന് സർക്കാർ

View All
advertisement