മൂവാറ്റുപുഴയില്‍ പോലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; സഹപ്രവര്‍ത്തകരുടെ ഉപദ്രവം മൂലമെന്ന് സൂചന
- Published by:Arun krishna
- news18-malayalam
Last Updated:
കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസ്(48) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
എറണാകുളം മൂവാറ്റുപുഴയിൽ പോലീസുകാരനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസ്(48) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. കടുത്ത മാനസിക സമ്മര്‍ദ്ദവും സഹപ്രവര്‍ത്തകരില്‍ നിന്നുള്ള ഉപദ്രവവുമാണ് ജോബി ദാസിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് ആത്മഹത്യാകുറിപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. തന്‍റെ മരണത്തിന് കാരണക്കാരായ പോലീസുകാരുടെ പേരുകളും ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Muvattupuzha,Ernakulam,Kerala
First Published :
October 04, 2023 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂവാറ്റുപുഴയില്‍ പോലീസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍; സഹപ്രവര്‍ത്തകരുടെ ഉപദ്രവം മൂലമെന്ന് സൂചന