കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ തോട്ടിൽ വീണ് മരിച്ചത് 15 വർഷം മുമ്പ് മറ്റൊരു നാടോടി ബാലൻ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്
- Published by:Anuraj GR
- news18-malayalam
Last Updated:
രാഹുൽ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് രാത്രിയും പകലുമായി ഫയർഫോഴ്സും പൊലീസും കൊല്ലത്തുനിന്നുള്ള സ്കൂബാ ടീമും നാട്ടുകാരുമൊക്കെ വ്യാപക തെരച്ചിൽ നടത്തി
വിനീഷ് കുമാർ
കൊല്ലം: കൊട്ടാരക്കര നെല്ലിക്കുന്നത്ത് തോട്ടിൽ വീണ് കാണാതായ നാടോടി ബാലന്റെ മൃതദേഹം കണ്ടെത്തി. പതിനഞ്ച് വർഷം മുൻപും മറ്റൊരു നാടോടി ബാലൻ തോട്ടിൽ വീണ് മരണപ്പെട്ട അതേ സ്ഥലത്താണ് ഇപ്പോൾ മൂന്നു വയസുകാരൻ രാഹുലും അപകടത്തിൽപ്പെട്ടത്. മൈസൂർ സ്വദേശികളായ വിജയൻ-ചിങ്കു ദമ്പതികളുടെ മകൻ രാഹുൽ(3) ആണ് ഇപ്പോൾ മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് രാഹുലിനെ കാണാതായത്. നെല്ലിക്കുന്നത്ത് എത്തിയ നാടോടി സംഘം മൂന്ന് കടത്തിണ്ണകളിലായി കഴിയുകയായിരുന്നു. രാത്രിയിൽ ഇവർ തമ്മിൽ വഴക്കുണ്ടായി. ഇതിന് ശേഷമാണ് കുട്ടിയെ കാണാതായത്. രാഹുൽ തോടിന് സമീപത്തേക്ക് നടക്കുന്നതിന്റെ സി. സി. ടി. വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് രാത്രിയും പകലുമായി ഫയർഫോഴ്സും പൊലീസും കൊല്ലത്തുനിന്നുള്ള സ്കൂബാ ടീമും നാട്ടുകാരുമൊക്കെ വ്യാപക തെരച്ചിൽ നടത്തി. ഫലമില്ലാതെ വന്നതോടെ തെരച്ചിൽ അവസാനിപ്പിച്ചതാണ്.
advertisement
ഇതിനിടയിലാണ് ഇന്ന് രാവിലെ ഓടനാവട്ടം കട്ടയിൽ ഭാഗത്തായി തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു. നിർത്താതെ പെയ്ത മഴയിൽ നെല്ലിക്കുന്നം തോട്ടിൽ കുത്തൊഴുക്കായിരുന്നു. ഇതിലേക്ക് കാൽവഴുതി വീണതാകുമെന്നാണ് പൊലീസ് പറയുന്നത്.
 കേരളത്തില്‍ അണക്കെട്ടുകള്‍ തുറക്കുന്നു; ഇടുക്കി ഡാമില്‍ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലേര്‍ട്ട്
സംസ്ഥാനത്ത് ഡാമുകള്‍ (dams) തുറക്കുന്നു. കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് ഡാം രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ 10 മണിയോടെയുമാണ് തുറക്കുക.
advertisement
സംസ്ഥാനത്ത് ഡാമുകള്‍ (dams) തുറക്കുന്നു. കക്കി, ഷോളയാര്‍ ഡാമുകള്‍ ഇന്ന് തുറക്കും. കക്കി ആനത്തോട് ഡാം രാവിലെ 11 മണിക്ക് ശേഷവും കേരള ഷോളയാര്‍ ഡാം ഷട്ടറുകള്‍ 10 മണിയോടെയുമാണ് തുറക്കുക.
ഇടുക്കി ഡാമില്‍ (idukki dam) ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതിന് ശേഷം മാത്രമേ ഷട്ടര്‍ തുറന്ന് ജലം ഒഴുക്കി വിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളു. കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133 അടിയിലെത്തി.
advertisement
പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പമ്പാ ഡാമിലെ ജലനിരപ്പ് 983.50 മീറ്ററാണ്. 986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
അതേസമയം, കക്കി ആനത്തോട് അണക്കെട്ട് രാവിലെ 11 മണിക്ക് ശേഷം തുറക്കും. അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി 100 മുതല്‍ 200 മാക്‌സ് വെള്ളം വരെ തുറന്ന് വിടാനാണ് തീരുമാനം. ഇതുമൂലം പമ്പാനദിയിലും കക്കാട്ടറിലും 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. തീരത്ത് താമസിക്കുന്നവര്‍ക്ക് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പമ്പയിലും അച്ചന്‍കോവിലാറ്റിലും ഉയര്‍ന്ന ജലനിരപ്പാണുള്ളതെങ്കിലും ജില്ലയില്‍ ഇന്നലെ രാത്രി മുതല്‍ കാര്യമായ മഴയുണ്ടായിരുന്നില്ല.
advertisement
അതിനിടെ, ഇടമലയാര്‍ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് 169 മീറ്റര്‍ എത്തി. ഇപ്പോഴത്തെ ജലനിരപ്പ് 165.30 മീറ്റിന് മുകളിലാണ്. മഴയും നീരൊഴുക്കും കണക്കിലെടുത്ത് ഡാമിലെ അധികജലം താഴേക്ക് ഒഴുക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായുളള ആദ്യഘട്ട മുന്നറിയിപ്പ് എന്ന നിലയിലാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 18, 2021 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊട്ടാരക്കരയിൽ മൂന്നു വയസുകാരൻ തോട്ടിൽ വീണ് മരിച്ചത് 15 വർഷം മുമ്പ് മറ്റൊരു നാടോടി ബാലൻ അപകടത്തിൽ മരിച്ച അതേ സ്ഥലത്ത്



