Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ

Last Updated:

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദം സാധ്യത. ആഗസ്റ്റ് 25 ഓടെ വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷ- പശ്ചിമ ബംഗാൾ തീരത്തിനു സമീപം പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. ആഗസ്റ്റ് 26 ,27 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടാതെ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 26/08/2025 നും 27/08/205 നും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 26/08/2025 നും 27/08/205 നും: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
advertisement
26/08/2025 : തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
27/08/2025 : എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ
Next Article
advertisement
'താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്, ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്ക്'; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
'താങ്കൾ ഒരു ഉഗ്രൻ ആക്ടർ ആണ്, ഏറ്റവും വലിയ കയ്യടി നൽകേണ്ടത് ‘റിയൽ ഒജി’ ആയ മോഹൻലാൽ ജിക്ക്'; അശ്വിനി വൈഷ്ണവ്
  • മോഹൻലാലിനെ 'റിയൽ ഒജി' എന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദനം അറിയിച്ചു.

  • മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് പ്രധാനമന്ത്രി ദ്രൗപദി മുർമുവിൽ നിന്ന് ലഭിച്ചു.

  • മികച്ച നടനുള്ള പുരസ്കാരം ഷാരുഖ് ഖാൻ ജവാൻ എന്ന സിനിമയിലെ പ്രകടനത്തിന് ലഭിച്ചു.

View All
advertisement