Kerala Weather Alert| സംസ്ഥാനത്ത് നാലുദിവസം വ്യാപക മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്
- Published by:Sarika KP
- news18-malayalam
Last Updated:
അടുത്ത നാലു ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളം തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ദുർബലമായ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നതിനാലാണ് കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടെ കൂടിയ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എന്നാൽ രണ്ട് ജില്ലകളിൽ മാത്രമാണ് മഴ മുന്നറയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ് ,കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ 2.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
August 07, 2024 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Alert| സംസ്ഥാനത്ത് നാലുദിവസം വ്യാപക മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്