ഭാരതമാതാവിന്‌റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സർക്കാർ‌ ആവശ്യപ്പെട്ടു; മാറ്റാനാകില്ലെന്ന് ഗവർണര്‍; രാജ്ഭവന്റെ വിശദീകരണം

Last Updated:

പരിപാടി രാജ്ഭവനിൽ നിന്നും മാറ്റിയതിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്നാണ് വിവരം

കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കര്‍
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കര്‍
തിരുവനന്തപുരം: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നിശ്ചയിച്ച പരിപാടിയിൽ നിന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ ഒഴിവാക്കിയ സംഭവത്തിൽ വിശദീകരണവുമായി രാജ്ഭവൻ. ഭാരത മാതാവിന്റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടുവെന്നും മാറ്റാൻ കഴിയില്ലെന്ന് ഗവർണർ വ്യക്തമാക്കിയെന്നും രാജ്ഭവൻ പറയുന്നു.
രാജഭവനിൽ നടക്കുന്ന പരിപാടിയിൽ എന്തുവേണമെന്ന് രാജ് ഭവൻ തീരുമാനിക്കുമെന്ന് ഗവർണർ നിലപാട് സ്വീകരിച്ചു. രാജ് ഭവന്റെ സെൻട്രൽ ഹാളിൽ സ്ഥിരമായി ഉള്ള ചിത്രമാണിതെന്നും മാറ്റാൻ കഴിയില്ലെന്നും ഗവർണർ നിലപാടെടുത്തു. തുടർന്നാണ് സർക്കാർ പരിപാടി ഒഴിവാക്കിയത്.
ഇതും വായിക്കുക: Exclusive: ഭാരതാംബയും പുഷ്പാർച്ചനയും വേണമെന്ന് ആവശ്യം; സർക്കാർ പരിപാടിയിൽ നിന്ന് ഗവർണറെ ഒഴിവാക്കി
അതേസമയം, പരിപാടി രാജ്ഭവനിൽ നിന്നും മാറ്റിയതിൽ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന വിവരങ്ങളും പുറത്തുവന്നു. ഗവർണറുടെ നിലപാട് കൃഷിമന്ത്രി പി പ്രസാദ് മുഖ്യമന്ത്രിയെ അറിയച്ചു. തുടർന്നാണ് പരിപാടി ദർബാർ‌ ഹാളിലേക്ക് മാറ്റിയത്. ചീഫ് സെക്രട്ടറിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ദർബാർ ഹാളിലെ പരിപാടിയിൽ പങ്കെടുക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു.
advertisement
അതേസമയം, ഭാരതാംബ മതചിഹ്നമല്ലെന്നും സംസ്കാരത്തിന്റെ ഭാഗമാണെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. രാജ്യത്തെ പ്രതിനിധീകരിക്കുന്നതാണ് ഭാരതാംബയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു ന്യൂസ് 18നോട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാരതമാതാവിന്‌റെ ചിത്രം മാറ്റണമെന്ന് സംസ്ഥാന സർക്കാർ‌ ആവശ്യപ്പെട്ടു; മാറ്റാനാകില്ലെന്ന് ഗവർണര്‍; രാജ്ഭവന്റെ വിശദീകരണം
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement