Kerala School kalolsavam | 25 വേദികൾ, 15000ത്തിലധികം വിദ്യാർത്ഥികൾ; കലാമാമാങ്കത്തിന് നാളെ തുടക്കം

Last Updated:

ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും

News18
News18
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നാളെ രാവിലെ 9 മണിയ്ക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന പരിപാടിയോടെയാണ് കലോത്സവം ആരംഭിക്കുന്നത്. ജനുവരി നാലിന് ആരംഭിക്കുന്ന കലോത്സവം ജനുവരി എട്ടിന് അവസാനിക്കും.
തിരുവനന്തപുരം നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 15000ത്തിലധികം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കാനായെത്തുന്നത്. പ്രധാന വേദിയായി സെൻട്രൽ സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. 30 ഗ്രീൻ റൂം, 40 ഓളം ശുചിമുറികൾ, ഫിൽറ്റർ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ്പ് കണക്ഷനുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങളൊരുക്കിയിട്ടുള്ള തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം ആണ് പ്രധാന വേദിയാകുന്നത്.
മത്സരവേദികൾക്ക് കേരളത്തിലെ പ്രധാന നദികളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. എട്ടു വർഷത്തിന് ശേഷമാണ് തലസ്ഥാനത്ത് സ്കൂൾ കലോത്സവം നടക്കുന്നത്. സെൻട്രൽ സ്റ്റേഡിയം, .ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയം- വഴുതക്കാട്, ടാഗോർ തിയേറ്റർ, വഴുതക്കാട്, കാർത്തിക തിരുനാൾ തിയേറ്റർ - ഈസ്റ്റ് ഫോർട്ട്, ഗവ.എച്ച്എസ്എസ് - മണക്കാട്, എസ്.ടി. ജോസഫ്സ് എച്ച്എസ്എസ്, ഗവ. ഗേൾസ് എച്ച്എസ്എസ് പട്ടം, നിർമ്മല ഭവൻ എച്ച്എസ്എസ് കവഡിയാർ, കോട്ടൺ ഹിൽ എച്ച്എസ് ഓഡിറ്റോറിയം, സ്വാതി തിരുനാൾ മ്യൂസിക് കോളേജ്-തൈക്കാട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്‌സ് ഹാൾ - വെള്ളയമ്പലം, പൂജപുര കൾച്ചറൽ സെൻ്റർ, കാർമൽ എച്ച്എസ്എസ് ഓഡിറ്റോറിയം, ഭാരത് ഭവൻ - തൈക്കാട്, നിശാഗന്ധി ഓഡിറ്റോറിയം - കനകക്കുന്ന്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ഹാൾ-വഴുതക്കാട്, ഗവ. മോഡൽ എച്ച്എസ്എസ്- തൈക്കാട്, ഗവ. മോഡൽ എൽപിഎസ് - തൈക്കാട്, അയ്യങ്കാളി ഹാൾ - പാളയം, ഗവ. HSS CHALA, ഗവ. മോഡൽ എച്ച്എസ്എസ് തൈക്കാട് , ഗവ. മോഡൽ എച്ച്എസ്എസ് തൈക്കാട് (ക്ലാസ് റൂം) എന്നിവിടങ്ങളിലാണ് വേദികൾ ഒരുക്കിയിട്ടുള്ളത്.
advertisement
ഓരോ വേദികൾക്കും പ്രത്യേകം ക്യൂ ആർ കോഡുകളുണ്ട്. തിരുവനന്തപുരം നഗരത്തിൻ്റെ വിവിധയിടങ്ങളിലും ബസുകളിലും ക്യൂ ആർ കോഡുകൾ പ്രദർശിപ്പിക്കും. മൊബൈൽ ഫോണിലൂടെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് ലൊക്കേഷൻ കൃത്യമായി മനസിലാക്കാൻ സാധിക്കും. സ്‌കാൻ ചെയ്യുമ്പോൾ തന്നെ ഗൂഗിൾ മാപ്പിൽ ലൊക്കേഷനും മറ്റ് വിവരങ്ങങ്ങളും ലഭിക്കും. കലോത്സവത്തിനായി മറ്റു ജില്ലകളിൽ നിന്നും വരുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഉപകാരപ്പെടുന്ന രീതിയിലാണ് ക്യൂ ആർ കോഡുകൾ ക്രമീകരിച്ചിരിക്കുന്നത്.
മത്സര ഫലങ്ങൾ വേദികൾക്കരികിൽ പ്രദർശിപ്പിക്കാൻ ഡിജിറ്റൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യും.മത്സരങ്ങൾ വീക്ഷിക്കുന്നതിനും മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിനും കൈറ്റ് റിലീസ് ചെയ്തിട്ടുള്ള മൊബൈൽ ആപ്പ് ഉപയോ​ഗിക്കാം. ഉത്സവം എന്ന പേരിലുള്ള മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമാണ്.
advertisement
ഇന്ന് രാവിലെ സ്കൂൾ കലോത്സവത്തിന്റെ പാചകപ്പുര പുത്തരിക്കണ്ടെ മൈതാനത്ത് സജീവമായി. പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ 100 പേരുടെ സംഘമാണ് ഇത്തവണ പാചകചത്തിനുള്ളത്. ഒരേസമയം 4000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലാണ് ഒരിക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം മുതൽ വിവിധ സ്കൂളിലെ വിദ്യാർത്ഥികൾ തലസ്ഥാനത്തേക്ക് എത്തിച്ചേരും. ഇന്നത്തെ അത്താഴം മുതലാണ് ഭക്ഷണം വിളമ്പിത്തുടങ്ങുക. രാവിലെ മന്ത്രിയുടെ സാന്നിധ്യത്തില്‍ പാലുകാച്ചല്‍ നടന്നു. തുടര്‍ന്നു ചക്കയും ഗോതമ്പും ശര്‍ക്കരയും ചേര്‍ത്തുള്ള രുചികരമായ പായസം വിളമ്പി.
advertisement
മത്സരാർത്ഥികൾക്ക് 253 സ്കൂളിലാണ് താമസം ഒരുക്കിയ്ത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം താമസ സൗകര്യമുണ്ട്.
എല്ലാ താമസ സ്ഥലങ്ങളിലും അധ്യാപകരെ 2 ഷിഫ്റ്റായി ഡ്യൂട്ടിക്ക് നിയോഗിച്ചു. പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്‌കൂളുകളില്‍ വനിതാ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും.
എസ്എംവി സ്കൂളിലാണ് രജിസ്ട്രേഷൻ കൌണ്ടറുകൾ. നാളെ കലാമാമാങ്കത്തിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേർന്ന് അവതരിപ്പിക്കും.
advertisement
വയനാട് വെള്ളാർമല ജി.എച്ച്.എസ്.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന സംഘനൃത്തം ഉദ്ഘാടനത്തിന്റെ ഭാ​ഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala School kalolsavam | 25 വേദികൾ, 15000ത്തിലധികം വിദ്യാർത്ഥികൾ; കലാമാമാങ്കത്തിന് നാളെ തുടക്കം
Next Article
advertisement
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
‘പോസിറ്റീവ് മനോഭാവം’: രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുൻ പാക് ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി
  • ഷാഹിദ് അഫ്രീദി രാഹുൽ ഗാന്ധിയുടെ പോസിറ്റീവ് മനോഭാവത്തെ പ്രശംസിച്ചു, ബിജെപിയെ വിമർശിച്ചു.

  • ഇന്ത്യ പാകിസ്ഥാനെ ഏഷ്യാ കപ്പ് മത്സരത്തിൽ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി, പാക് ബോർഡ് പ്രതിഷേധിച്ചു.

  • മതം ഉപയോഗിക്കുന്ന ബിജെപി സർക്കാരിനെ വിമർശിച്ച്, രാഹുൽ ഗാന്ധിയുടെ സംഭാഷണ വിശ്വാസത്തെ അഫ്രീദി പ്രശംസിച്ചു.

View All
advertisement