advertisement

Monsoon: കാലവര്‍ഷം വരുന്നു; ഈ ദിനം കേരളത്തില്‍ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

Last Updated:

മെയ് 19ഓടെ മണ്‍സൂണ്‍ തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്

(PTI)
(PTI)
ന്യൂഡൽഹി:  മെയ് 31ഓടെ കേരളത്തില്‍ കാലവര്‍ഷമെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ജൂണ്‍ 1നാണ് സാധാരണ കാലവര്‍ഷമെത്തുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 4ന് കാലവര്‍ഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രവചിച്ചിരുന്നത്. എന്നാല്‍ അന്ന് നാല് ദിവസം വൈകി ജൂണ്‍ 8 ഓടെയാണ് മഴയെത്തിയത്. ഇത്തവണ മഴ സാധാരണ നിലയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ് 19ഓടെ മണ്‍സൂണ്‍ തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ കനത്ത ചൂടിന് മഴ ആശ്വാസമാകുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വിതച്ച ഉഷ്ണ തരംഗത്തില്‍ നിന്നും ആശ്വാസം നല്‍കാനും മഴ സഹായിക്കുമെന്ന് കാലാവസ്ഥ വകുപ്പ് കരുതുന്നു.
advertisement
കാലാവസ്ഥ അനുകൂലമായതിനാല്‍ രാജ്യത്ത് ഇത്തവണ സാധാരണയില്‍ കവിഞ്ഞ് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വിവിധ പ്രദേശങ്ങളില്‍ ലഭിച്ചേക്കാവുന്ന മഴയുടെ തോത് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മെയ് അവസാന വാരത്തോടെ കാലാവസ്ഥ വകുപ്പ് പുറത്തുവിടും.
ഈ വര്‍ഷം നല്ല മഴ ലഭിക്കുമെന്ന വിശ്വാസത്തിലാണ് കാലാവസ്ഥ വകുപ്പ്. എല്‍നിനോ പ്രതിഭാസം ദുര്‍ബലമാകുന്നതും മഴയെ സ്വാധീനിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മണ്‍സൂണിന്റെ രണ്ടാം പകുതി ആരംഭിക്കുന്ന ഓഗസ്റ്റ്-സെപ്റ്റംബറില്‍ ഇത് ലാ നിനയായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനത്തില്‍ പറയുന്നു.
advertisement
അതേസമയം പല സംസ്ഥാനങ്ങളിലും സാധാരണയെക്കാള്‍ കൂടുതല്‍ താപനില നിലനില്‍ക്കുന്നുണ്ട്. മെയ് 16ഓടെ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ ചിലയിടങ്ങളില്‍ ഉഷ്ണ തരംഗമുണ്ടാകും. കുറച്ചുദിവസം കൂടി താപനില 3-4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും വിദഗ്ധര്‍ പറയുന്നു. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ സ്ഥിതി തുടരുക.
Summary: According to India Meteorological Department (IMD), The much-awaited southwest monsoon could make its onset over Kerala on 31st May.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Monsoon: കാലവര്‍ഷം വരുന്നു; ഈ ദിനം കേരളത്തില്‍ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement