'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ലെന്നും അനുബന്ധ സൗകര്യങ്ങളുടെ നിർമ്മാണം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നും മുഖ്യമന്ത്രി
നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹം എത്രത്തോളം വരുന്നു എത്രത്തോളം അധപതിക്കുന്നു എന്നതിൻറെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവണതകളെ പാർട്ടി ഗൗരവത്തോടെ പരിശോധിക്കുമെന്നും സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ പേരിൽ പാർട്ടിയെ തള്ളിപ്പറഞ്ഞ് എതിരാളികളെ സ്വീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ന്യുസ് 18 കേരളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് യാതൊരുവിധ ആശങ്കയുമില്ലെന്നും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ ജനങ്ങൾ എൽഡിഎഫിനെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ലെന്നും അനുബന്ധ സൗകര്യങ്ങളുടെ നിർമ്മാണം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നും അദ്ദേഹം അറിയിച്ചു. വിഷുവിന് മുമ്പ് തന്നെ പുനരധിവാസ നടപടികൾ പൂർത്തിയാക്കും.
എന്നാൽ വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് യുഡിഎഫിന്റെ കണക്കുകൾ പാളിയത് അതീവ ഗൗരവതരമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എല്ലാവർക്കും വീട് വെച്ച് നൽകുമെന്ന് ആദ്യം വാഗ്ദാനം നൽകിയവർ ഇപ്പോൾ പണമില്ലെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും, കണക്കുകൾ സുതാര്യമല്ലാത്തതും തട്ടിപ്പ് നടന്നെന്ന ആരോപണവും ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇക്കാര്യത്തിൽ സംഭവിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Apr 05, 2026 10:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ









