advertisement

ബംഗ്ലാദേശ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേരള സർവകലാശാല അധ്യാപകന് സസ്‌പെൻഷൻ

Last Updated:

കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്
തിരുവനന്തപുരം: ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വകുപ്പ് മേധാവിക്ക് സസ്‌പെന്‍ഷന്‍. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ആരോപണ വിധേയനായ അധ്യാപകൻ സ്ഥിരമായി മദ്യപിച്ച് ക്യാമ്പസിൽ വരാറുണ്ടെന്നും മദ്യപിച്ച് കാറോടിച്ച് ക്യാമ്പസിൽ അപകടം വരുത്തിയിട്ടുണ്ടെന്നും യൂണിയൻ ചെയർമാനും പരാതി നൽകിയിരുന്നു. ഐസിസിആര്‍ സ്കോളർഷിപ്പോടെ ഇന്റർനാഷണൽ റിലേഷൻ സ്റ്റഡീസ് പഠിക്കുന്ന വിദ്യാർത്ഥിയുടെ പരാതിയിൽ‌ ക്യാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
ഇതും വായിക്കുക: മംഗളൂരുവിൽ പള്ളി സെക്രട്ടറിയായ യുവാവിനെ വെട്ടിക്കൊന്നു; ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം
ചൊവ്വാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പ്രത്യേക അജണ്ടയായി ഈ വിഷയം പരിഗണിച്ചു. തുടർന്ന് ചർച്ചയ്ക്ക് ശേഷമാണ് നടപടിയെടുത്തത്. അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാനും അക്വാട്ടിക് ബയോളജി പ്രൊഫസർ എ ബിജുകുമാറിന് വകുപ്പ് മേധാവിയുടെ ചുമതല നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. മൂന്ന് വർഷം മുൻപാണ് റാഫിയെ അസോസിയേറ്റ് പ്രൊഫസറായി സർവകലാശാല നേരിട്ട് നിയമിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബംഗ്ലാദേശ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേരള സർവകലാശാല അധ്യാപകന് സസ്‌പെൻഷൻ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement