advertisement

Kerala Weather Update Today : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്

Last Updated:

Kerala Weather Update Today : തിരുവനന്തപുരം, വയനാട് ഒഴികെയുള്ള മറ്റ് ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, വയനാട് ഒഴികെയുള്ള മറ്റ് ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
അതിശക്തമായ മഴ മുന്നറിയിപ്പ് നാളെയും മറ്റെന്നാളും തുടരും. മറ്റെറ്റന്നാൾ അത് തീവ്ര മഴയ്ക്ക് സമാനമായ മഴ ലഭിക്കാനും സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴി, കേരള ഗുജറാത്ത്‌ തീരം വരെയുള്ള ന്യുന മർദ്ദ പാത്തി എന്നിവയുടെ സ്വാധീനത്തിൽ കാലവർഷ കാറ്റ് ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
Also Read- Kerala Weather Update | അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ, ഓറഞ്ച് അലർട്ട്
ജൂൺ മാസത്തില്‌ ലഭിക്കേണ്ട പകുതി പോലും മഴ പെയ്തിട്ടില്ല.. 46 വർഷത്തിനിടെ ഏറ്റവും കുറവ് മഴയാണ് ഇത്തവണത്തേതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ 648 മില്ലിമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കേണ്ടതെങ്കിലും ഇത്തവണ കിട്ടിയത് 260 മില്ലിമീറ്റർ. കിട്ടേണ്ടതിന്റെ പകുതിപോലും പെയ്തില്ല. ഇത്തവണയുൾപ്പെടെ 1900 നുശേഷം മൂന്ന് ജൂണുകളിൽ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1962 ൽ 224.9 മില്ലിമീറ്റർ, 1976-ൽ 196.4 മില്ലീമീറ്ററുമാണ് നേരത്തെ മഴ കുറഞ്ഞ ജൂൺ മാസങ്ങൾ.
advertisement
മൂന്നാം തീയതിമുതൽ ഒൻപതുവരെയുളള ദിവസങ്ങളിൽ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനമെങ്കിലും അതു ഒറ്റപ്പെട്ട സ്ഥലത്തെ അതിശക്തമായ മഴയിലേക്ക് ഒതുങ്ങാനുള്ള സാധ്യതയുമുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതം ദുർബലമാണെങ്കിലും വരുംദിവസം ശക്തിപ്രാപിക്കുമെന്നും അങ്ങനെ മഴ കനക്കുമെന്നുമാണു കണക്കുകൂട്ടൽ. അതുവഴി കാലവർഷപ്പാത്തി സജീവമാകുമെന്ന നിഗമനവുമുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update Today : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂരും കാസർഗോഡും ഓറഞ്ച് അലർട്ട്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement