വിദ്യാര്‍ഥികള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി യുവജന കമ്മീഷന്‍റെ 'ബ്രയിൻ ബാറ്റിൽ' ക്വിസ് മത്സരം
- Published by:Arun krishna
- news18-malayalam
Last Updated:
ഒരു ലക്ഷം രൂപ ഒന്നാം സമ്മാനം രണ്ടാം സമ്മാനം 50,000 രൂപ
തിരുവനന്തപുരം :സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുക സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനമായി നൽകുന്ന ക്വിസ് മത്സരവുമായി സംസ്ഥാന യുവജന ക്ഷേമ ബോർഡ്.ഒരു ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി നേടുന്ന ടീമിന് ലഭിക്കുന്നത് .രണ്ടാം സമ്മാനം 50,000 രൂപയും. ഇതാദ്യമായാണ് സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി ഇത്രയും ഉയർന്ന സമ്മാനത്തുകയുള്ള ക്വിസ് മത്സരം സർക്കാർ തലത്തിൽ സംഘടിപ്പിക്കപ്പെടുന്നത്. 14 ജില്ലകളിൽ നിന്നും വിജയികളായി വന്ന ഹൈസ്കൂൾ വിദ്യാർത്ഥികൾ ആകും ഇന്ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന “ബ്രയിൻ ബാറ്റിൽ ” എന്ന മെഗാ ക്വിസിൽ പങ്കെടുക്കുക.
യുവജനങ്ങളില്‍ ശാസ്ത്ര – ചരിത്ര ബോധവും, യുക്തിചിന്തയും വളര്‍ത്തുക, അന്ധവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരായി ശാസ്ത്രാവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളാണ് ക്വിസ് മത്സരങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു.ശാസ്ത്ര പഠനത്തിന് സഹായകരമാകുന്ന കൂടുതൽ പദ്ധതികൾ യുവജനക്ഷേമ ബോർഡ് ആവിഷ്കരിക്കുമെന്നുo അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലതല മത്സരങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായി. സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകളിലുമായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ പല തലങ്ങളിലായി നടന്ന മത്സരത്തിന്റെ ഭാഗമായി പങ്കെടുത്തു കഴിഞ്ഞു. സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ജില്ലാതല ക്വിസ് മത്സരങ്ങളിൽ വിധികർത്താക്കളായി.,
advertisement
തൈക്കാട്, ഗണേശം നാടകളരിയിൽ (ശ്രീ. സൂര്യ കൃഷ്ണമൂർത്തിയുടെ നാടക തീയേറ്റർ) വച്ച് നടത്തുന്ന “ബ്രയിൻ ബാറ്റിൽ ” എന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രമുഖ ക്വിസ് മാസ്റ്റർ ജി എസ് പ്രദീപ് ശാസ്ത്ര ക്വിസിന് നേതൃത്വം നൽകും. ഫിനാലെ കാണാൻ എത്തുന്നവർക്കും തത്സമയം ക്വിസിൽ പങ്കെടുക്കാമെന്ന സവിശേഷതയുമുണ്ട്. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്, എ എ റഹീം എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 12, 2023 9:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിദ്യാര്‍ഥികള്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി യുവജന കമ്മീഷന്‍റെ 'ബ്രയിൻ ബാറ്റിൽ' ക്വിസ് മത്സരം