കഥയ്ക്ക് ആസ്പദമായ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥർ നിറഞ്ഞ പുസ്തകപ്രകാശനത്തിന് മോഹൻലാലും
- Published by:Amal Surendran
- news18-malayalam
Last Updated:
മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനാണ് ബുക്ക് റിലീസ് നടത്തിയത്.
കേരളാ പോലീസിന്റെ കഴിവിനേയും പ്രാപ്തിയേയും കുറിച്ചുള്ള വാർത്തകൾ രാജ്യത്തെമ്പാടും പ്രശസ്തമാണ്. ഈ സൽപ്പേരിനു പിന്നിൽ സേനയിലെ വലിയൊരു വിഭാഗത്തിന്റെ കഠിനമായ പ്രയത്നവും അവർ തെളിയിച്ച കേസുകളുടെ വ്യാപ്തിയുമായണ് കാരണമായിട്ടുള്ളത്. അത്തരത്തിൽ ആർക്കും മറക്കാനാവാത്ത ഒന്നായിരുന്നു കേരളാ പോലീസ് പരാജയപ്പെടുത്തിയ ചേലമ്പ്ര ബാങ്ക് കവർച്ച കേസ്.
2007 ഡിസംബർ 30 ന് നടന്ന ഈ കുറ്റകൃത്യത്തെ മുൻനിർത്തി ഒരു പുസ്തകം പുറത്തിറങ്ങിയിരിക്കുകയാണിപ്പോൾ. "ഇന്ത്യാസ് മണി ദി ഹീസ്റ്റ്"(India's money the hiest) എന്ന പേരിൽ അനിർബൻ ഭട്ടാചാര്യയാണ് ഈ ക്രൈം സ്റ്റോറിയുടെ രചന നിർവ്വഹിച്ചിട്ടുള്ളത്. അന്ന് ഈ കേസ് അന്വേഷിച്ചിരുന്നത് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ പി വിജയനായിരുന്നു. കേസും അദ്ദേഹവുമായി ബന്ധപ്പെട്ട കഥകൾ തേടിയാണ് അനിർബൻ പുസ്തകം തയാറാക്കിയിരിക്കുന്നത്. കോവിഡ് സമയത്ത് യാത്രാ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോസ്ഥരോട് ഓൺലൈനിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്ന് ഗ്രന്ഥകർത്താവ് പറഞ്ഞു.
advertisement
മലയാളികളുടെ പ്രിയപ്പെട്ട മോഹൻ ലാലാണ് ബുക്ക് റിലീസ് നടത്തിയത്. സംവിധായകൻ രഞ്ജിത്തും ഡീസീ രവിയും ഒപ്പമുണ്ടായിരുന്നു. എന്നാൽ ഇവരേക്കാളൊക്കെ പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പി വിജയൻ ഐപിഎസ്- ന്റെയും എൻഐഎ ഉദ്യോഗസ്ഥനായ ഷൗക്കത്ത് അലിയുടേയും സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധേയമായത്. ഇവർക്കു പുറമേ അനേകം പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും സദസിലുണ്ടായിരുന്നു.
advertisement
അസാധ്യമെന്നു തോന്നുന്ന കുറ്റകൃത്യത്തിലേക്ക് കടന്നു വന്ന ജെയ്സൺ എന്ന ബാബു തന്നെ ആകർഷിച്ചുവെന്ന് എഴുത്തുകാരൻ പറഞ്ഞു. ശ്രീ പി വിജയൻ ഐപിഎസ് തിരഞ്ഞെടുത്ത മികച്ച ടീമിന്റെ അന്വേഷണവും തന്നിൽ കൗതുകമുണർത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലീഷിലുള്ള ഈ പുസ്തകത്തിൽ ധാരാളം മലയാളം സംഭാഷണങ്ങൾ ചേർത്തുവെച്ചിട്ടുണ്ട്. അത് വായനക്കാരെ, കേരളത്തിന് പുറത്തുള്ള വായനക്കാരെ പോലും കഥ മനസിലാക്കാൻ സഹായിക്കുന്നതാവും.
ചേലാമ്പ്രയിൽ നിന്ന് 80 കിലോ സ്വർണ്ണവും 25 ലക്ഷം രൂപയും ഉൾപ്പടെ കവർച്ചചെയ്യപ്പെട്ട സംഭവമാണ് പുസ്തക പ്രമേയത്തിനാധാരം. സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻറെ രണ്ടാം നിലയിലായിരുന്നു കവർച്ച നടന്നത്. ബാങ്കിന്റെ ചുവരുകൾ വട്ടത്തിൽ കുത്തിപ്പൊളിച്ച് ആസൂത്രിതമായിട്ടായിരുന്നു കവർച്ച. എന്നാൽ സമർദ്ധരായ ഉദ്യോഗസ്ഥരുടെ മിടുക്കുകൊണ്ട് ഫെബ്രുവരി അവസാനത്തോടെ മേഷണ സംഘം കോഴിക്കോട് നിന്ന് അറസ്റ്റിലായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 06, 2022 7:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഥയ്ക്ക് ആസ്പദമായ കേസന്വേഷിച്ച പോലീസുദ്യോഗസ്ഥർ നിറഞ്ഞ പുസ്തകപ്രകാശനത്തിന് മോഹൻലാലും